Spread the love

പാലക്കാട്: ട്രെയിൻ യാത്രക്കിടെ 14-കാരന് നേരെ പീഡനശ്രമം. ഷൊർണൂർ-നിലമ്പൂർ പാസഞ്ചറിൽ വച്ചാണ് അതിക്രമമുണ്ടായത്. സംഭവത്തിൽ വല്ലപ്പുഴ സ്വദേശിയും 53-കാരനുമായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

കുറുവട്ടൂർ വേലുതാക്കക്കൊടി ഉമ്മറാണ് പ്രതി. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പ​ദമായ സംഭവം. നിലമ്പൂരിൽ നിന്ന് വന്ന പാസഞ്ചർ ട്രെയിൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്നതോടെയായിരുന്നു അതിക്രമം നടന്നത്.

ഭയന്നുപോയ വിദ്യാർത്ഥി ട്രെയിൻ നിർത്തിയ ഉടനെ പ്ലാറ്റ്ഫോമിലേക്ക് ചാടി. അപ്പോഴാണ് സഹയാത്രക്കാർ കുട്ടിയോട് കാര്യം തിരക്കിയത്. തുടർന്ന് രക്ഷിതാക്കളുടെ സഹായത്തോടെ ഷൊർണൂർ പോലീസിനെ സമീപിക്കുകയായിരുന്നു. ഇതിനിടെ യാത്രക്കാർ ചേർന്ന് ഉമ്മറിനെ പിടികൂടിയിരുന്നു. പോലീസ് എത്തിയതോട പ്രതിയെ കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രെയിന്റെ വാതിൽപ്പടിയിൽ നിൽക്കുമ്പോഴായിരുന്നു പീഡനശ്രമം നടന്നതെന്ന് വിദ്യാർത്ഥി പോലീസിന് മൊഴി നൽകി. കുട്ടിയുടെ സ്വകാര്യഭാ​ഗത്ത് സ്പർശിച്ച ഉമ്മർ കോച്ചിനുള്ളിലെ ശുചിമുറിയിലേക്ക് വിദ്യാർത്ഥിയെ ക്ഷണിക്കുകയായിരുന്നു.

ഭയന്നുപോയ വിദ്യാർത്ഥി ബോ​ഗിയുടെ മുൻവശത്തേക്ക് ഓടി. ട്രെയിൻ നിർത്തിയതോടെ പ്ലാറ്റ്ഫോമിലേക്ക് ചാടുകയും തറയിൽ വീഴുകയും ചെയ്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പോക്സോ വകുപ്പകൾ ചുമത്തി കേസെടുത്ത പോലീസ് പ്രതിയെ പട്ടാമ്പി പോക്സോ കോടതിയിൽ ഹാജരാക്കി. നിലവിൽ റിമാൻഡിലാണ് ഉമ്മർ.