ബസ് യാത്രയ്ക്കിടെ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; കാസർകോട് കേരളാ കോൺഗ്രസ് സ്‌കറിയ വിഭാഗം ജില്ലാ സെക്രട്ടറി അറസ്റ്റിൽ
സ്വന്തം ലേഖകൻ
കാസർകോട്: ബസ് യാത്രക്കിടെ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ കേരളാ കോൺഗ്രസ് സ്‌കറിയ വിഭാഗം ജില്ലാ സെക്രട്ടറി അറസ്റ്റിൽ. പാലാന്തടം സ്വദേശി പി എം മൈക്കിൾ പരുത്തിപ്പാറ (65) ആണ് പിടിയിലായത്.
പരപ്പച്ചാലിൽ നിന്ന് നീലേശ്വരത്തേക്കുള്ള ബസ് യാത്രക്കിടയാണ് വിദ്യാർത്ഥിയെ മൈക്കിൾ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത നീലേശ്വരം പോലീസാണ് മൈക്കിൾ പരുത്തിപ്പാറയെ അറസ്റ്റ് ചെയ്തത്. പീഡനശ്രമം ചെറുത്ത് ബഹളം വെച്ച വിദ്യാർഥി ബസിൽ നിന്ന് പിന്നീട് ഇറങ്ങി പോവുകയാണ് ഉണ്ടായത്. വീട്ടിലെത്തി രക്ഷിതാക്കളെ അറിയിച്ചതോടെയാണ് പോലീസിനെ സമീപിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോക്സോ അടക്കമുള്ള വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ മൈക്കിളിനെ റിമാൻഡ് ചെയ്തു.
അരനൂറ്റാണ്ടായി രാഷ്ട്രീയപ്രവർത്തനരംഗത്ത് സജീവായുമായി പ്രവർത്തിക്കുന്ന മൈക്കിളിനെക്കുറിച്ച് നേരത്തെയും നിരവധി പരാതി ഉണ്ടായിരുന്നു. പരാതികളിലെല്ലാം പിന്നീട് ഒത്തുതീർപ്പു നടത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു. പോലീസിൽ പരാതിപ്പെടാത്തതിനാൽ പ്രശ്നം മറ്റുള്ളവർ അറിഞ്ഞിരുന്നില്ല. എല്ലാ കേരള കോൺഗ്രസുകളിലും പ്രവർത്തിച്ച മൈക്കിൾ കഴിഞ്ഞ വർഷമാണ് സ്‌കറിയ വിഭാഗം ജില്ലാ സെക്രട്ടറിയായി സ്ഥാനമേറ്റത്.