വീട്ടമ്മമാരുടെ പ്രിയതാരത്തിന് അപ്രതീക്ഷിത മരണം..! മരിച്ചത് ഏഷ്യാനെറ്റിലെ പാടാത്തപൈങ്കിളിയിലെ  ശബരീനാഥ്

വീട്ടമ്മമാരുടെ പ്രിയതാരത്തിന് അപ്രതീക്ഷിത മരണം..! മരിച്ചത് ഏഷ്യാനെറ്റിലെ പാടാത്തപൈങ്കിളിയിലെ ശബരീനാഥ്

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: വീട്ടമ്മമാരൂടെ പ്രിയതാരത്തിന് അപ്രതീക്ഷിതമരണം. സീരിയൽ താരവും പാടാത്ത പൈങ്കിളിയിലെ താരവുമായ ശബരീനാഥ് ആണ് മരിച്ചത്. ഹൃദയാഘാതം ആണ് മരണകാരണം.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളിയിൽ ശബരി അഭിനയിച്ചു വരികയായിരുന്നു. സാഗരം സാക്ഷി എന്ന സീരിയലിന്റെ സഹ നിർമ്മാതാവ് ആയിരുന്നു.സ്വാമി അയ്യപ്പൻ, സ്ത്രീപഥംഎന്നീ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അന്ത്യം. 45 വയസായിരുന്നു. ഷട്ടിൽ കളിക്കുന്നതിനിടിയിലാണ് നടന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

തിരുവനന്തപുരം അരുവിക്കര സ്വദേശി ആണ്.മിനിസ്‌ക്രീനിൽ വളരെ സജീവമായിരുന്ന ശബരിനാഥ് തന്റെ സീരിയൽ വിശേഷങ്ങളും വാഹനത്തോടുള്ള ഭ്രമവുമൊക്കെ തുറന്ന് സംസാരിക്കാറുണ്ടായിരുന്നു. പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് ഒടുവിലായി ശബരിനാഥ് അഭിനയിച്ചു വന്നിരുന്നത്. പ്രിയനടന്റെ വിയോഗ വാർത്തയിൽ നിരവധി സിനിമാ സീരിയൽ താരങ്ങളാണ് അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.