പീഡനത്തിന് ഇരയായ സഹപ്രവർത്തകയ്ക്ക് ഒപ്പം പോലും നിൽക്കാതെ സിനിമാ താരങ്ങൾ: ദിലീപിനെതിരായ കേസിൽ നിന്നും ഭാമയും സിദ്ദിഖും കൂറു മാറി

പീഡനത്തിന് ഇരയായ സഹപ്രവർത്തകയ്ക്ക് ഒപ്പം പോലും നിൽക്കാതെ സിനിമാ താരങ്ങൾ: ദിലീപിനെതിരായ കേസിൽ നിന്നും ഭാമയും സിദ്ദിഖും കൂറു മാറി

Spread the love

തേർഡ് ഐ സിനിമ

കൊച്ചി: സഹപ്രവർത്തകയെ ക്വട്ടേഷൻ കൊടുത്ത് ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ച കേസിൽ നടിയ്‌ക്കൊപ്പം പോലും നിൽക്കാൻ തയ്യാറാകാതെ മലയാള സിനിമയിലെ താരങ്ങൾ. കേസിന്റെ വിചാരണ ഘട്ടത്തിൽ സഹപ്രവർത്തകയെ തള്ളിപ്പറഞ്ഞാണ് ഇപ്പോൾ താരങ്ങളിൽ ഏറെയും എത്തുന്നത്. കേസിന്റെ വിചാരണ ആരംഭിച്ച ഘട്ടത്തിൽ തന്നെ നടിയ്‌ക്കെതിരായും, കേസിലെ പ്രതിയായ ദിലീപിന് അനുകൂലമായുമാണ് ഇപ്പോൾ മൊഴി നൽകിയിരിക്കുന്നത്.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ ചലച്ചിത്ര അഭിനേതാക്കളായ സിദ്ധിഖും ഭാമയും കൂറുമാറിയതോടെയാണ് ഇതു വ്യക്തമായത്. പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന രണ്ടുപേരും വ്യാഴാഴ്ച കോടതിയിൽ ഹാജരായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചലച്ചിത്ര അഭിനേതാക്കളുടെ സംഘടന ‘അമ്മ’യുടെ സ്റ്റേജ് ഷോ റിഹേഴ്‌സൽ നടന്ന സമയത്ത് നടൻ ദിലീപും ആക്രമിക്കപെട്ട നടിയും തമ്മിൽ തർക്കമുണ്ടായെന്ന് നേരത്തേ സിദ്ധിഖും ഭാമയും മൊഴി നൽകിയിരുന്നു. എന്നാൽ കോടതിയിൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ഇവർ തയ്യാറായില്ല. ഇതേ തുടർന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.

ജാമ്യ വ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിക്കുന്നതിനാൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഈ ഹർജി കോടതി വെള്ളിയാഴ്ച പരിഗണിക്കും.