play-sharp-fill
കാപ്പാ നിയമം, ലഹരിവസ്തുക്കളുടെ വിപണനം തടയൽ തുടങ്ങിയവ ബന്ധപ്പെട്ടുള്ള നിയമങ്ങൾ; കോട്ടയം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കായി സെമിനാർ സംഘടിപ്പിച്ചു ; സെമിനാർ കാപ്പാ അഡ്വൈസറി ബോർഡ് ചെയർമാൻ ജസ്റ്റിസ് എ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു

കാപ്പാ നിയമം, ലഹരിവസ്തുക്കളുടെ വിപണനം തടയൽ തുടങ്ങിയവ ബന്ധപ്പെട്ടുള്ള നിയമങ്ങൾ; കോട്ടയം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കായി സെമിനാർ സംഘടിപ്പിച്ചു ; സെമിനാർ കാപ്പാ അഡ്വൈസറി ബോർഡ് ചെയർമാൻ ജസ്റ്റിസ് എ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കായി കാപ്പാ നിയമത്തെക്കുറിച്ചും, ലഹരിവസ്തുക്കളുടെ വിപണനം തടയുന്നതുമായി ബന്ധപ്പെട്ടുള്ള നിയമത്തെക്കുറിച്ചും സെമിനാർ സംഘടിപ്പിച്ചു.

കോട്ടയം പോലീസ് ക്ലബ്ബിൽ വച്ച് നടന്ന സെമിനാർ കാപ്പാ അഡ്വൈസറി ബോർഡ് ചെയർമാൻ ജസ്റ്റിസ് എ.അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് അധ്യക്ഷത വഹിച്ച ചടങ്ങിൽ കാപ്പാ അഡ്വൈസറി ബോര്‍ഡ്‌ അംഗം മുഹമ്മദ് വാസിം,സബി ടി.എസ് (ഡിസ്ട്രിക്ട് ലോ ഓഫീസർ കോട്ടയം), അഡിഷണൽ എസ്.പി സതീഷ് കുമാർ എം.ആർ, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സജി മാർക്കോസ് തുടങ്ങിയവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ മുഴുവൻ ഡിവൈഎസ്പി മാർക്കും, എസ്.എച്ച് .ഓ മാർക്കുമായി നടത്തിയ സെമിനാറില്‍ നിരന്തര കുറ്റവാളികൾക്കെതിരെ കാപ്പാ ചുമത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും, കാപ്പാ നടപടി സ്വീകരിക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ചും കൂടാതെ ലഹരി വസ്തുക്കളുടെ വിപണനം തടയുന്നതിന് വേണ്ടി സ്വീകരിക്കേണ്ട നിയമ നടപടികളെക്കുറിച്ചുമായിരുന്നു പ്രതിപാദിച്ചത്.