play-sharp-fill
രാത്രി വഴിതെറ്റി വന്ന സ്‌കൂട്ടര്‍ പുഴയിലേക്ക് വീണു; രണ്ടുപേര്‍ മരിച്ചു

രാത്രി വഴിതെറ്റി വന്ന സ്‌കൂട്ടര്‍ പുഴയിലേക്ക് വീണു; രണ്ടുപേര്‍ മരിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: മഞ്ഞുമ്മലില്‍ ഇരുചക്രവാഹനം പുഴയില്‍ വീണ് രണ്ടുപേര്‍ മരിച്ചു. രാത്രിയില്‍ വഴിതെറ്റി വന്ന് സ്‌കൂട്ടര്‍ പുഴയിലേക്ക് വീണതാകാമെന്നാണ് സംശയം.

ഇന്നലെ രാത്രി 10.50 ഓടേയാണ് സംഭവം. ആദ്യം ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആധാര്‍ കാര്‍ഡ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പുതുവൈപ്പ് സ്വദേശി കെല്‍വിന്‍ ആന്റണി ആണ് മരിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാള്‍ കൂടി അപകടത്തില്‍പ്പെട്ടിരിക്കാം എന്ന സംശയത്തില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് രണ്ടാമത്തെയാളുടെ മൃതദേഹം കൂടി കണ്ടെത്തിയത്. രാത്രിയില്‍ വഴിതെറ്റി വന്ന് സ്‌കൂട്ടര്‍ പുഴയിലേക്ക് വീണതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

സ്‌കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റ് അനുസരിച്ച് പരിശോധിച്ചപ്പോള്‍ വാഹനം ചേരാനെല്ലൂര്‍ സ്വദേശിയുടേതാണ് എന്ന് തിരിച്ചറിഞ്ഞു. അങ്ങനെയെങ്കില്‍ മരിച്ച രണ്ടാമത്തെയാള്‍ ചേരാനെല്ലൂര്‍ സ്വദേശിയാകാം എന്ന നിഗമനത്തിലാണ് പൊലീസ്. പൊലീസ് അന്വേഷണം ആരംഭിച്ചു.