സ്കൂളുകൾക്ക് സമീപത്തെ റോഡുകളിൽ സീബ്ര ക്രോസിങ്ങുകൾ വേണം; വാഹന അപകടങ്ങൾ വരുത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കണം : മനുഷ്യാവകാശ കമ്മിഷൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്കൂളുകൾക്ക് സമീപം ഉള്ള പ്രധാന റോഡുകളിൽ സീബ്ര ക്രോസിങ്ങുകൾ വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു.
ട്രാഫിക് നിയമങ്ങൾ ലംഘിച്ച് വാഹന അപകടങ്ങൾ വരുത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കാൻ കമ്മിഷൻ നിർദേശം നൽകി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരമാവധി ശിക്ഷ ലഭിക്കുന്ന തരത്തിൽ ഇത്തരക്കാർക്ക് എതിരേ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ പോലീസ് മേധാവിക്കും ആർ ടി ഒക്കും നിർദേശം നൽകി.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ പൊതു മരാമത്ത് എക്സി. എൻജിനിയർ, ആർ ടി ഒ, ജില്ല പോലീസ് മേധാവി എന്നിവർ രണ്ട് മാസത്തിനുള്ളിൽ സമർപ്പിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.
Third Eye News Live
0