
ബെംഗളൂരു : സ്വകാര്യ സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാർഥിനിയുടെ എ.ഐ. നിർമിത നഗ്നചിത്രം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്നു പേർ പിടിയിലായി.
ഇതില്‍ രണ്ടു പേർ പ്രായപൂർത്തിയാകാത്തവരാണ്. രണ്ടാം വർഷ പി.യു. വിദ്യാർഥി ബാഗലൂർ സ്വദേശി ജീവൻ കുമാർ (18) ആണ് അറസ്റ്റിലായവരില്‍ ഒരാള്‍.
ജീവൻ കുമാറാണ് എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രം എഡിറ്റ് ചെയ്തതെന്നാണ് വിവരം. പെണ്‍കുട്ടി പഠിക്കുന്ന സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാർഥികളാണ് അറസ്റ്റിലായ രണ്ടു പേർ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ അതേ ക്ലാസിലാണ് പഠിക്കുന്നത്. ഇരുവരും അടുപ്പത്തിലായിരുന്നെങ്കിലും ആണ്‍കുട്ടിയുടെ സ്വഭാവം ഇഷ്ടപ്പെടാതെ അടുത്തിടെ പെണ്‍കുട്ടി അകല്‍ച്ച പാലിച്ചു. ഇതിനെ തുടർന്നാണ് ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ചിത്രം ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കളായിരുന്നു പോലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടി ഇൻസ്റ്റഗ്രാമിലിട്ട ചിത്രമാണ് എ.ഐ. സാങ്കേതിക വിദ്യയുപയോഗിച്ച് നഗ്നചിത്രമാക്കി മാറ്റിയത്.







