Spread the love

പെരിന്തൽമണ്ണ :  ഏഴ് വയസ്സുകാരിയെ ഓട്ടോറിക്ഷയില്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ഡ്രൈവർക്ക് 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും.

video
play-sharp-fill

കല്‍പ്പകഞ്ചേരി കന്മനം തുവ്വക്കാട് കൊടുവട്ടത്തുകുണ്ടില്‍ മുഹമ്മദ് മുസ്തഫയ്ക്കാണ് (50) കോടതി ശിക്ഷ വിധിച്ചത്. പെരിന്തല്‍മണ്ണ ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി എസ് സൂരജാണ് വിധി പറഞ്ഞത്. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണം.

2021 ജനുവരി 11നാണ് സംഭവം. മാലാപറമ്ബിലെ ആശുപത്രിക്ക് മുൻവശം പാർക്കിങ് ഗ്രൗണ്ടില്‍ നിർത്തിയിട്ട ഓട്ടോറിക്ഷയില്‍ വച്ചാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. പോക്സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തി പെരിന്തല്‍മണ്ണ പൊലീസാണ് കേസെടുത്തത്. ഇൻസ്പെക്ടറായിരുന്ന സജിൻ ശശി, സി കെ നാസർ, കല്‍പ്പകഞ്ചേരി ഇൻസ്പെക്ടർ റിയാസ് രാജ, എസ്‌ഐമാരായ ഹേമലത, എസ് കെ പ്രിയൻ എന്നിവരാണ് കേസന്വേഷിച്ച്‌ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ സപ്ന പി പരമേശ്വരത്ത് ഹാജരായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group