Spread the love

ദുബായ്: യുദ്ധം കാരണം കുതിച്ചുയർന്ന വിമാന ഇന്ധനവില കാരണം പ്രവാസികള്‍ക്ക് ഉള്‍പ്പടെ യാത്രാച്ചെലവ് ഇനിയും കൂടിയേക്കും.

video
play-sharp-fill

വിമാന ഇന്ധനവില 121 ശതമാനത്തിലധികം കൂടിയ കണക്കുകള്‍ അന്താരാഷ്ട്ര വ്യോമഗതാഗത അസോസിയേഷൻ പുറത്തുവിട്ടതോടെ ആശങ്കയും കനക്കുകയാണ്. കഴിഞ്ഞ ഏപ്രിലില്‍ നിന്ന് ഈ ഏപ്രിലിലേക്കെത്തിയപ്പോഴാണ് വിമാന ഇന്ധന വില 121 ശതമാനത്തിലധികം കൂടിയത്.

കാരണം പശ്ചിമേഷ്യയിലെ ഇറാൻ – ഇസ്രയേല്‍ – അമേരിക്ക യുദ്ധം തന്നെ. ഇത് വിമാന ടിക്കറ്റ് നിരക്കില്‍ ഇനിയും വലിയ വർധനവിന് കാരണമാകുമെന്ന് സാരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്രക്കാരനെ നേരിട്ട് ബാധിക്കും. വിമാന ഇന്ധന നിരക്ക് കൂടിയത് മാത്രമല്ല പ്രതിസന്ധി. മിഡില്‍ ഈസ്റ്റില്‍ പല സർവ്വീസുകളും നിലച്ചതും തിരിച്ചടിയായി.

അയാട്ടയുടെ കണക്ക് പ്രകാരം ആഗോള തലത്തില്‍ യാത്രക്കാരുടെ എണ്ണവും ഡിമാൻഡും കുറഞ്ഞു. 3.46 ശതമാനം ആണ് കുറവ്. മിഡില്‍ ഈസ്റ്റ് വിമാന കമ്പനികള്‍ക്ക് ഡിമാൻഡില്‍ 46.6 ശതമാനമാണ് ഇടിവ്. ഇതും നേരിട്ട് അനുഭവിക്കേണ്ടി വരിക പ്രവാസികള്‍ തന്നെ.

ഈ അനിശ്ചിത സ്ഥിതി വ്യോമഗതാഗത മേഖലയില്‍ തുടരുന്നു എന്ന് അയാട്ട തന്നെ വ്യക്തമാക്കുമ്പോള്‍ കീശ കീറുന്നത് തുടരുമെന്നുറപ്പ്. ഗള്‍ഫില്‍ സ്കൂളടച്ച്‌, വേനലവധി കാലമായതോടെ പ്രവാസി കുടുംബങ്ങളുടെ യാത്രകള്‍ കൂടുന്ന കാലവുമാണ്. അപ്പോഴാണ് ഈ ഇരുട്ടടിയില്‍ വലയേണ്ടി വരുന്ന അവസ്ഥ