play-sharp-fill
അധ്യക്ഷനാരായാലും പാര്‍ട്ടി നിയന്ത്രണം ഗാന്ധി കുടംബത്തിന്‍റെ കൈയിലായിരിക്കുമെന്ന് മുതിര്‍ന്ന നേതാക്കളുടെ സൂചന; തരൂരോ ഖാര്‍ഗെയോ…? പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ ഇന്ന് അറിയാം

അധ്യക്ഷനാരായാലും പാര്‍ട്ടി നിയന്ത്രണം ഗാന്ധി കുടംബത്തിന്‍റെ കൈയിലായിരിക്കുമെന്ന് മുതിര്‍ന്ന നേതാക്കളുടെ സൂചന; തരൂരോ ഖാര്‍ഗെയോ…? പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ ഇന്ന് അറിയാം

സ്വന്തം ലേഖകൻ

 

ദില്ലി: മല്ലികാര്‍ജ്ജുൻ ഖാര്‍ഗെയോ? ശശി തരൂരോ? പുതിയ കോണ്‍ഗ്രസ് അധ്യക്ഷനാരെന്ന് ഇന്ന് അറിയാം. മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ അനായാസ ജയം നേടും എന്നാണ് പൊതുവിലയിരുത്തൽ. ഖാര്‍ഗെയുടെ വിജയം നേതൃത്വം ഇതിനോടകം ഉറപ്പിച്ചു കഴിഞ്ഞു. എങ്കിലും തരൂരിന് കിട്ടുന്ന പിന്തുണ എത്രത്തോളമെന്ന് അറിയാൻ ഔദ്യോഗിക പക്ഷത്തിന് ആകാംക്ഷയുണ്ട്. അധ്യക്ഷനാരായാലും പാര്‍ട്ടി നിയന്ത്രണം ഗാന്ധി കുടംബത്തിന്‍റെ കൈയിലായിരിക്കുമെന്ന് മുതിര്‍ന്ന നേതാക്കള്‍ സൂചന നല്‍കി.

 

വിവിധ പിസിസികളിൽ സജ്ജീകരിച്ച പോളിംഗ് ബൂത്തുകളിൽ നിന്നും ഇന്നലെയോടെ 68 ബാലറ്റ് പെട്ടികൾ സ്ട്രോംഗ് റൂമിലേക്ക് എത്തിച്ചിരുന്നു. സ്ട്രോംഗ് റൂം തുറന്ന് ഈ ബാലറ്റ് പെട്ടികൾ പുറത്തെടുക്കുകയും. അതിനകത്ത് നിന്നും ബാലറ്റ് പേപ്പറുകൾ കൂട്ടികലര്‍ത്തുകയും ചെയ്യും. ഇതിനു ശേഷം നൂറ് ബാലറ്റ് പേപ്പറുകൾ വീതം ഒരോ കെട്ടാക്കി മാറ്റും. ഇതിനു ശേഷമാണ് നാല് മുതൽ ആറു വരെ ടേബിളുകളിലായി വോട്ടെണ്ണൽ ആരംഭിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

ഇന്ന് രാവിലെ പത്ത് മണിക്ക് എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയ്ക്ക് മുമ്പേ ഫലമറിയാനും ഉച്ചയോടെ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്താനും സാധിക്കും. ആകെ 9497 വോട്ടുകളാണ് പോൾ ചെയ്തത്.