play-sharp-fill
സന്ദീപ് നായരിൽ നിന്നും പിടിച്ചെടുത്ത ബാഗിൽ നിന്നും കണ്ടെത്തിയത് ഡയറികളും കോഡുകളും ചിഹ്നങ്ങളുമുള്ള കടലാസുകെട്ടുകളും ; തീവ്രവാദ സംഘടനകളുമായുള്ള ബന്ധത്തിന് തെളിവാണ് ഈ കടലാസുകളെന്ന് പ്രാഥമിക നിഗമനം ; ഫെമ പ്രകാരം എൻഫോഴ്‌സ്‌മെന്റ് കേസെടുത്തു

സന്ദീപ് നായരിൽ നിന്നും പിടിച്ചെടുത്ത ബാഗിൽ നിന്നും കണ്ടെത്തിയത് ഡയറികളും കോഡുകളും ചിഹ്നങ്ങളുമുള്ള കടലാസുകെട്ടുകളും ; തീവ്രവാദ സംഘടനകളുമായുള്ള ബന്ധത്തിന് തെളിവാണ് ഈ കടലാസുകളെന്ന് പ്രാഥമിക നിഗമനം ; ഫെമ പ്രകാരം എൻഫോഴ്‌സ്‌മെന്റ് കേസെടുത്തു

സ്വന്തം ലേഖകൻ

കൊച്ചി: രാജ്യത്തെ നടുകക്കിയ സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതികളിൽ ഒരാളായ സന്ദീപ് നായരിൽനിന്ന് പിടിച്ചെടുത്ത ബാഗിൽനിന്നു കണ്ടെത്തിയത് ഡയറികളും കടലാസുകെട്ടുകളും. പിടിച്ചെടുത്ത കടലാസുകെട്ടുകളിൽ കോഡു വാക്കുകളും ചിഹ്നങ്ങളും രേഖപ്പെടുത്തിയ കടലാസുകൾ ഏറെയുണ്ടെന്നാണ് പുറത്ത് വരുന്ന സൂചനകൾ.

കോഡുകളിൽ വ്യക്തത വരുത്താൻ സന്ദീപിൽ നിന്ന് തന്നെ അധികൃതർ ശ്രമിക്കും. തീവ്രവാദ സംഘടനകളുമായുള്ള ബന്ധത്തിന് തെളിവാണ് ഈ കോഡ് സന്ദേശമെന്നാണ് വിലയിരുത്തൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയ അന്വേഷണ ഏജൻസി ജഡ്ജിയുടെ സാന്നിധ്യത്തിൽ കോടതിയിൽ തുറന്നുപരിശോധിച്ചു. ഡയറിയുടെ ഓരോ പേജിനും നമ്പറിട്ട് ഉള്ളടക്കം രേഖപ്പെടുത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്ന നടപടികൾ ബുധനാഴ്ച രാത്രി ഏറെ വൈകിയും തുടർന്നു.

പരിശോധനാനടപടികൾ പൂർണമായി ക്യാമറയിൽ പകർത്തി. എൻ.ഐ.എ. കോടതി ജഡ്ജി പി. കൃഷ്ണകുമാറിന്റെ സാന്നിധ്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യൂട്ടർ, കോടതി നിയോഗിച്ച പ്രതിഭാഗം അഭിഭാഷക എന്നിവരാണ് കോടതിയിലുണ്ടായിരുന്നത്.

സ്വർണക്കടത്തിന് പുറമെ ഹവാല ഇടപാടുകളും നടന്നിട്ടുണ്ടാകാമെന്ന സംശയത്തെത്തുടർന്ന യുഎഇ കോൺസുലേറ്റിലെ കരാറുകാരായ ധനകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെയും കസ്റ്റംസും എൻഐഎയും ചോദ്യം ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ നിന്നും ഇതുമായി ബന്ധപ്പെട്ട തെളിവും കിട്ടി.

ഇതോടെ എൻഫോഴ്‌സമെന്റ് സരിത്തിനും സ്വപ്‌നാ സുരേഷിനും സന്ദീപ് നായർക്കുമെതിരെ കേസ് എടുത്തു. ഫെമ പ്രകാരമാണ് കേസ് എടുത്തിരുന്നത്. കോൺസുലേറ്റിലെ കരാറുകാരായ ധനകാര്യ സ്ഥാപനത്തിനെതിരേയും അന്വേഷണം വരും.

സ്വപ്ന സുരേഷിന് ഈ സ്ഥാപനത്തിലെ പങ്കാളിത്തവും പണത്തിന്റെ കൈമാറ്റവും സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉദ്യോഗസ്ഥർ നൽകിയ മൊഴികളിൽ പൊരുത്തക്കേടുണ്ടായിരുന്നു.

മറ്റു സംസ്ഥാനങ്ങളിലെ യുഎഇ കോൺസുലേറ്റുകളിൽ പ്രമുഖ മണി എക്‌സ്‌ചേഞ്ച് കമ്പനികളാണ് കരാർ എടുത്തിരിക്കുന്നത്. എന്നാൽ, തിരുവനന്തപുരത്ത് സ്വപ്ന സുരേഷ് ഇടപെട്ട് ഈ കമ്പനികളെ മാറ്റി നിർത്തി പ്രമുഖ രാഷ്ട്രീയനേതാവിന്റെ ബന്ധു നിർദ്ദേശിച്ചയാൾക്കു കരാർ നൽകിയെന്നാണു കസ്റ്റംസിന് ലഭിച്ചിരിക്കുന്ന വിവരം.