Spread the love

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍, സർക്കാർ രൂപീകരിക്കാൻ പിന്തുണ തേടിയുള്ള അണ്ണാ ഡിഎംകെയുടെ ക്ഷണം ഡിഎംകെ നിരസിച്ചു.

video
play-sharp-fill

ജനവിധിക്ക് എതിരായി പ്രവർത്തിക്കാൻ താല്പര്യമില്ലെന്നും അതിനാല്‍ ശക്തമായ പ്രതിപക്ഷമായി തുടരാനാണ് ഡിഎംകെ തീരുമാനിച്ചിരിക്കുന്നതെന്നും റിപ്പോർട്ട്.

ഡിഎംകെ ലോക്‌സഭാ എംപി കലാനിധി വീരസ്വാമിയാണ് പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ വഞ്ചിച്ചെങ്കിലും സംസ്ഥാനത്ത് ഫലപ്രദമായ പ്രതിപക്ഷമായി പ്രവർത്തിക്കാനാണ് ഡിഎംകെ തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടിവികെ സർക്കാർ രൂപീകരിക്കുന്നത് തടയാൻ അണ്ണാ ഡിഎംകെ, ബിജെപിയെ പ്രേരിപ്പിക്കുകയാണെന്നും ഇത് ജനവിധിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ആരോപിച്ചു.