Spread the love

തിരുവനന്തപുരം: കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ ജോലി നേടാൻ അവസരം. അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്.

video
play-sharp-fill

ആകെ ഒരു ഒഴിവാണുള്ളത്. താല്പര്യമുള്ളവർ കേരള പി.എസ്.സി പോർട്ടൽ മുഖേന അപേക്ഷ നൽകണം. അവസാന തീയതി ജൂൺ 03.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ. ആകെ ഒഴിവുകള് 01.

Firm : Kerala State Backward Classes Development Corporation Ltd
Name of Post : Assistant Manager
CATEGORY NO: 19 /2026
Last date of application 03.06.2026
ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 55200 രൂപമുതൽ 115300 രൂപവരെ ശമ്പളം ലഭിക്കും.

പ്രായപരിധി

18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 02.01.1986നും 01.01.2008നും ഇടയിൽ ജനിച്ചവരായിരിക്കണം.

യോഗ്യത

അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി.

അംഗീകൃത സര്വകലാശാലയിൽ നിന്നോ അല്ലെങ്കിൽ ഒരു കേന്ദ്ര / സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നോ നേടിയ എംബിഎ.

അംഗീകൃത സ്ഥാപനത്തിന് കീഴിൽ പിജിഡിസിഎ. (എംബിഎ, പിജിഡിസിഎ യോഗ്യതകള് റഗുലറായിരിക്കണം).

കൂടാതെ അംഗീകൃത സ്ഥാപനത്തിന് കീഴിൽ സൂപ്പര്വൈസറി കേഡറിലുള്ള രണ്ടുവർഷത്തെ പ്രവർത്തി പരിചയം.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച്‌ login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/