
സ്വന്തം ലേഖകൻ
തിരുവനന്തപുരം: 182 ദിവസത്തെ ഇടവേളക്ക് ശേഷമാണ് പിണറായി മന്ത്രിസഭയിലേക്കുള്ള സജി ചെറിയാന്‍ മടങ്ങുന്നത്. നേരത്തെ ഉണ്ടായിരുന്ന ഫിഷറീസ് – സാംസ്ക്കാരികം – സിനിമ – യുവജനക്ഷേ വകുപ്പുകൾ തന്നെയായിരിക്കും വീണ്ടും സജി ചെറിയാന് കിട്ടുക എന്ന് സൂചന. എന്നാൽ വകുപ്പറിയില്ലെന്നും മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതില്‍ സന്തോഷമെന്നും സജി ചെറിയാന്‍. മാറിനിന്ന കാലത്തും പാര്‍ട്ടിയേല്‍പ്പിച്ച ഉത്തരവാദിത്തങ്ങളെല്ലാം നിർവ്വഹിച്ചിരുന്നുവെന്നും അദേഹം പ്രതികരിച്ചു.
സത്യപ്രതിജ്ഞ സംബന്ധിച്ച ഗവർണറുടെ തീരുമാനത്തിൽ ആശംങ്ക ഉണ്ടോ എന്ന ചോദ്യത്തിന് തനിക്ക് ജീവിതത്തിൽ ആശംങ്കയില്ലെന്നായിരുന്നു അദേഹത്തിന്‍റെ മറുപടി. ഗവര്‍ണറുടെ വിയോജിപ്പിന് രാഷ്ട്രീയ നേതൃത്വം മറുപടി പറയുമെന്നും സജി ചെറിയാന്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെ വൈകീട്ട് നാലു മണിക്ക് മന്ത്രിയായി സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിലെ പ്രത്യേക ഓഡിറ്റോറിയത്തില്‍ വെച്ചാകും സത്യപ്രതിജ്ഞ നടക്കുക.
സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കുന്നതു സംബന്ധിച്ച് ഗവര്‍ണര്‍ വീണ്ടും നിയമോപദേശം തേടിയിരുന്നു. അറ്റോര്‍ണി ജനറല്‍ വെങ്കടരമണിയോടാണ് നിയമോപദേശം തേടിയത്.
മന്ത്രിസ്ഥാനത്തേയ്ക്കു തിരിച്ചെത്തുമ്പോൾ സജി ചെറിയാൻ മുൻപ് കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സാംസ്കാരികം, യുവജനക്ഷേമം, എന്നീ വകുപ്പുകൾ തന്നെ അദ്ദേഹത്തിനു ലഭിക്കുമെന്നാണ് സൂചന.







