Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മലയാളികളുടെ പ്രിയനടനാണ് സൈജു കുറുപ്പ്. നായകനും സഹനടനും കൊമേഡിയനുമെല്ലാമായി തിരക്കിലാണ് താരം.സമീപകാലത്തിറങ്ങിയ മാളികപ്പുറം, എങ്കിലും ചന്ദ്രികേ തുടങ്ങിയ ചിത്രങ്ങളില്‍ നായകതുല്യമായ വേഷങ്ങളിലെത്തി കയ്യടി നേടുകയും ചെയ്തു. ചെറിയ വേഷങ്ങളാണെങ്കില്‍ പോലും സൈജു കുറുപ്പിന്റെ കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്.

ഇപ്പൊൾ ഒരു ആരാധകന്‍ സൈജു കുറുപ്പിന്റെ കഥാപാത്രത്തെ കുറിച്ച്‌ നടത്തിയ നിരീക്ഷണവും അതിന് നടന്‍ പറഞ്ഞ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോള്‍ നമുക്ക് ഒരു കംപ്ലീറ്റ് ഡെബ്‍റ്റ് സ്റ്റാര്‍ ഉണ്ടെന്നായിരുന്നു ഇജാസ് അഹമ്മദ് എന്ന ആരാധകന്‍ സിനിമാ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്‍തത്. കൊടുക്കുന്ന കാശിന് കടക്കാരനായി ജീവിക്കുന്ന ഒരു മനുഷ്യന്‍ എന്നും ഇജാസ് എഴുതി. ഇജാസിന് മറുപടിയുമായി സൈജു രംഗത്തെത്തി. നല്ല നീരീക്ഷണമാണ് ഇജാസ് എന്നായിരുന്നു സൈജു കുറുപ്പിന്റെ മറുപടി.

ജീവിതത്തില്‍ അങ്ങനെ അധികം ആരോടും താന്‍ കടം വാങ്ങിയിട്ടില്ലെന്നും സൈജു വ്യക്തമാക്കി. ജീവിതത്തില്‍ അച്ഛനോടും അമ്മായിഅച്ഛനോടും അല്ലാതെ ആരോടും കടം മേടിച്ചിട്ടില്ല. പക്ഷേ ഞാന്‍ ചെയ്‍ത കഥാപാത്രങ്ങള്‍ ഇഷ്‍ടംപോലെ കടം മേടിച്ചു എന്നും സൈജു കുറുപ്പ് മറുപടിയായി എഴുതി.
കണ്ടെത്തലിന് നന്ദിയും അദ്ദേഹം കുറിച്ചു.

സമീപകാലത്ത് സൈജു കുറുപ്പ് അഭിനയിച്ച്‌ ശ്രദ്ധേയമായ ചിത്രങ്ങളാണ് 12ത് മാന്‍, മേപ്പടിയാന്‍, തീര്‍പ്പ്, ഒരുത്തി, മേം ഹൂം മൂസ, മാളികപ്പുറം തുടങ്ങിയവ. ഇതിലെല്ലാത്തിലും കടം വാങ്ങി നട്ടം തിരിയുന്ന കഥാപാത്രങ്ങളേയാണ് സൈജു അവതരിപ്പിച്ചത് എന്നതാണ് ട്രോളിന്റെ കാരണം.