Spread the love

കോഴിക്കോട്: ലഹരി വിരുദ്ധ പ്രവർത്തനങ്ങള്‍ മഹല്ലുകളില്‍ സജീവമാക്കാൻ നിർദ്ദേശം നല്‍കി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.

video
play-sharp-fill

നാളെ പള്ളികളില്‍ ജുമുഅ നമസ്കാരത്തിന് ശേഷം പ്രത്യേക ബോധവല്‍ക്കരണം നല്‍കാനാണ് നിർദേശം നല്‍കിയിരിക്കുന്നത്.

വിദഗ്ധരെ ഉള്‍പ്പെടുത്തി മഹല്ലുകളില്‍ ക്ലാസുകള്‍ സംഘടിപ്പിക്കണമെന്നും രക്ഷിതാക്കള്‍ക്ക് പ്രത്യേക ബോധവല്‍ക്കരണം നല്‍കണമെന്നും സാദിഖലി തങ്ങള്‍ ഖാസിയായിട്ടുള്ള മഹല്ലുകള്‍ക്ക് നിർദ്ദേശം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാന്റെമട്ടാഞ്ചേരി, സെൻട്രല്‍, എറണാകുളം, തൃക്കാക്കര എന്നീ നാല് സബ്ഡിവിഷനുകളിലായി, ഫാത്തിമ ഗേള്‍സ് ഹൈസ്കൂള്‍ (ഫോർട്ട് കൊച്ചി), മരിയൻ ഹാള്‍, എസ്. എച്ച്‌. കോളേജ് ഓഡിറ്റോറിയം (തേവര), ട്രാഫിക് വെസ്റ്റ് പോലീസ് സ്റ്റേഷൻ കോണ്‍ഫറൻസ് ഹാള്‍ (എറണാകുളം), ജില്ലാ പഞ്ചായത്ത് ഹാള്‍ (കാക്കനാട്) എന്നിവിടങ്ങളിലാണ് പരിശീലന പരിപാടി നടന്നത്.

കുട്ടികളുടെ നേതൃത്വപരമായ ഇടപെടലുകളിലൂടെ കലാലയങ്ങളെ പൂർണ്ണമായും ലഹരി വിരുദ്ധ ക്യാമ്പസുകളാക്കി മാറ്റുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിനായി പരിശീലന പരിപാടിയില്‍ പങ്കെടുത്ത സ്കൂള്‍ ലീഡർമാരെ ‘തൂഫാൻ വാരിയേഴ്സ്’ ആയി ചുമതലപ്പെടുത്തുകയും, അവർക്ക് പ്രത്യേകം ബാഡ്ജുകള്‍ നല്‍കുകയും ചെയ്യും.