Spread the love

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിയാൻ ഏത് സമയത്തും തയാറാണെന്ന് മന്ത്രി സണ്ണി ജോസഫ്.

video
play-sharp-fill

തനിക്കെതിരെ ഫ്ലെക്സ് വയ്ക്കുന്നത് ആരെന്ന് അറിയില്ല. രണ്ട് ചുമതലയും വഹിച്ചു പോകാനുള്ള പ്രയാസം നേതൃത്വത്തെ അറിയിച്ചെന്നും സണ്ണി ജോസഫ് പറഞ്ഞു.

 

പറയാനുള്ളത് പാർട്ടി യോഗങ്ങളില്‍ പറയാമെന്നും ഫ്ളക്സിലെ കാര്യങ്ങളും പരിഗണിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് സണ്ണി ജോസഫിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്, കോട്ടയം, ഡിസിസി ഓഫീസുകള്‍ക്ക് മുന്നിലും തൃശൂരിലും ഫ്ലക്സുകള്‍ ഉയർന്നിരുന്നു.

 

ഒരാള്‍ ഇരട്ട പദവി വഹിക്കുന്നത് ശരിയല്ലെന്നും മുഴുവൻ സമയ കെപിസിസി പ്രസിഡന്റ് വേണമെന്നുമാണ് ആവശ്യം.

 

എംപിയം എംഎല്‍എയും മണ്ഡലം ശ്രദ്ധിക്കട്ടെയെന്നുമാണ് ഫ്‌ളെക്‌സില്‍ പറയുന്നത്. കോണ്‍ഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് ഫ്‌ളെക്‌സ് പ്രത്യക്ഷപ്പെട്ടത്.