
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ ആദ്യ ബജറ്റില്‍ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ചതിനെതിരെ വൻ പ്രതിഷേധം ഉയരുന്നു.
നികുതി കുറച്ചത് മദ്യ കമ്പനികള്‍ക്കായാണോ എന്ന ആക്ഷേപം ശക്തമാണ്. സർക്കാർ തീരുമാനം മദ്യം സുലഭമാക്കാന്‍ ഇടവരുത്തുമെന്നാണ് വിലയിരുത്തല്‍.
മദ്യത്തിന് 251 ശതമാനം നികുതിയുള്ളപ്പോള്‍ വീര്യം കുറഞ്ഞ മദ്യത്തിന് 120 ശതമാനം വരെയാണ് ബജറ്റില്‍ ഇളവ് നല്‍കിയിരിക്കുന്നത്. ഇതോടെ മദ്യം ശീതളപാനീയം പോലെ സുലഭമാകുന്ന സ്ഥിതി വരും. വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഇരട്ടത്താപ്പ് കൂടിയാണ് പുറത്തുവരുന്നത്.
കർഷകരെ സഹായിക്കാൻ പഴവര്‍ഗങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം നിര്‍മിക്കാൻ എല്‍ഡിഎഫ് സർക്കാർ നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി വി ഡി സതീശൻ, വി എം സുധീരൻ അടക്കമുള്ളവർ സർക്കാർ തീരുമാനത്തെ എതിർത്ത് രംഗത്തെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇപ്പോഴിതാ അവർ ഭരണത്തിലേറിയപ്പോള്‍ വൻകിട കമ്പനികളുടെ സ്‌പിരിറ്റ് മദ്യത്തിന് ഇളവ് നല്‍കിയിരിക്കുകയാണ്.
അന്ന് വിമർശിച്ച വി എം സുധീരന് ഇന്ന് വിമർശനമില്ല. മദ്യക്കമ്പനികള്‍ക്ക് കൊള്ളലാഭമുണ്ടാക്കാനുള്ള സർക്കാർ തീരുമാനത്തിനൊപ്പമാണ് അദ്ദേഹവും.







