Spread the love

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്‌ഐടിയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കിയിട്ടുണ്ടെന്ന് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്.

video
play-sharp-fill

അന്വേഷണസംഘത്തിന് അറിയേണ്ട കാര്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയിട്ടുണ്ട്. സംഭവവുമായി ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ബന്ധത്തെ കുറിച്ച്‌ ചോദിച്ചിട്ടില്ലെന്നും, ചോദ്യം ചെയ്യലിന് പിന്നില്‍ അസ്വാഭാവികത ഇല്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമോ എന്ന ചോദ്യത്തിന് ക്ഷുഭിതനായാണ് അടൂർ പ്രകാശ് പ്രതികരിച്ചത്.

ഇന്ന് രാവിലെയാണ് എസ്‌ഐടി യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വച്ചാണ് ചോദ്യം ചെയ്യല്‍ നടന്നത്. അടൂർ പ്രകാശിനൊപ്പം ഉണ്ണികൃഷ്ണൻ പോറ്റിയെയും എസ്‌ഐടി ചോദ്യം ചെയ്തിരുന്നു. അടൂർ പ്രകാശിൻ്റെ മൊഴിയില്‍ വ്യക്തത വരുത്താനാണ് പോറ്റിയെ ചോദ്യം ചെയ്യാൻ എസ്‌ഐടി ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമലയിലെ സ്വർണം കട്ടവരും അത് വാങ്ങി വിറ്റവരുമായ പ്രതികള്‍ക്കൊപ്പമുള്ള അടൂർ പ്രകാശിൻ്റെ നിരവധി ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒപ്പമുള്ള അടൂർ പ്രകാശിൻ്റെ ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ ഫോട്ടോ എടുത്ത് എന്ന് വച്ച്‌ അവരൊക്കെ കുറ്റക്കാരാകുമോ എന്ന വാദം ഉന്നയിച്ചാണ് പ്രതിപക്ഷം പ്രതിരോധം തീർത്തത്.