Spread the love

പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണവുമായി രോഗി. കുത്തിവെപ്പ് എടുത്തശേഷം സൂചിയുടെ ഭാഗം ശരീരത്തിനുള്ളിൽ കുടുങ്ങിയെന്നാണ് പരാതി. ആറന്മുള സ്വദേശിനിയായ വത്സല (68)യാണ് ചികിത്സാ പിഴവിന് ഇരയായതെന്ന് ആരോപിക്കുന്നത്.

video
play-sharp-fill

ഒരു വർഷത്തിലേറെയായി ശരീരത്തിൽ സൂചിയുടെ ഭാഗവുമായി കഴിയേണ്ടി വന്നതായി വത്സല പറഞ്ഞു. ആരോഗ്യപ്രശ്നങ്ങളും വേദനയും തുടർന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ശരീരത്തിനുള്ളിൽ സൂചിയുടെ ഭാഗം കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.

കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയെങ്കിലും സൂചിയുടെ മുഴുവൻ ഭാഗവും പുറത്തെടുക്കാൻ സാധിച്ചില്ലെന്ന് വത്സല മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തിൽ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group