Spread the love

41-ാമത് ജില്ലാ കളരിപ്പയറ്റ് മത്സരം 2026 മെയ് 23ആം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് പേരൂർ സെൻറ് സെബാസ്റ്റ്യൻസ് പബ്ലിക് സ്കൂളിൽ നടക്കും. കോട്ടയം ജില്ലാ കളരിപ്പയറ്റ് അസോസിയേഷനും ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്. രാവിലെ 9 മണിക്ക് കളരിപ്പയറ്റ് മത്സരം ജിഎ എബ്രഹാം ഗുരുക്കൾ ഉദ്ഘാടനം ചെയ്യും. ജില്ല കളരിപ്പയറ്റ് അസോസിയേഷൻ വൈസ് പ്രസിഡൻറ് മാരായകെ സി തോമസ് ഗുരുക്കൾ, പിഎൻ ബിജു ഗുരുക്കൾ എന്നിവർ ആശംസകൾ അർപ്പിക്കും.

video
play-sharp-fill

സമാപന സമ്മേളനത്തിൽ ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡൻറ് വിഎസ് സുരേഷ് ഗുരുക്കൾ അധ്യക്ഷത വഹിക്കും. ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി കെഎം മനോജ് ഗുരുക്കൾ സ്വാഗതം ആശംസിക്കും. തുടർന്ന് ആദരിക്കലും സമ്മാനദാനവും നടക്കും. സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലായി പുരുഷ-വനിതാ മത്സരങ്ങൾ നാളെ നടക്കും.