Spread the love

ഡല്‍ഹി കലാപ ഗൂഢാലോചനാക്കേസ് പ്രതി ഉമര്‍ ഖാലിദിന് ജാമ്യം. മൂന്ന് ദിവസത്തേക്കാണ് ഡല്‍ഹി ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂണ്‍ ഒന്ന് മുതല്‍ മൂന്ന് വരെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങാനാവുക. അമ്മയുടെ ചികിത്സാര്‍ത്ഥമാണ് ജാമ്യം. ജസ്റ്റിസുമാരായ പ്രതിഭ എം സിങ്, മധു ജെയിൻ എന്നിവരാണ് ഹർജി പരിഗണിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരിക്കണമെന്നും ഒരു മൊബൈല്‍ ഫോണ്‍ മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഫോണ്‍ നമ്പര്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണമെന്നും ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്നും ഉപാധിയിൽ നിർദേശമുണ്ട്.

video
play-sharp-fill

പതിനഞ്ച് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഉമര്‍ ഖാലിദ് ഹൈക്കോടതിയെ സമീപിച്ചത്. അന്തരിച്ച അമ്മാവന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കണമെന്ന കാര്യവും ഉമര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഉമറിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഡല്‍ഹി കര്‍ക്കര്‍ദൂമ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ജാമ്യം നല്‍കുന്നതിന് മതിയായ കാരണങ്ങളില്ലെന്ന് പറഞ്ഞായിരുന്നു കോടതിയുടെ നടപടി. ഇതോടെയാണ് ഉമര്‍ ഹൈക്കോടതിയെ സമീപിച്ചത്.