അയ്യപ്പസന്നിധിയില്‍ വൻ തിരക്ക്;ശബരിമലയില്‍ വിഷുക്കണി കണ്ട് ആയിരങ്ങള്‍

Spread the love

പത്തനംതിട്ട: വിഷു ദിവസമായ ഇന്ന് ശബരിമലയില്‍ വൻ തിരക്ക്. പതിനായിരക്കണക്കിന് ഭക്തരാണ് ശബരിമല അയ്യപ്പനെയും ശ്രീകോവിലില്‍ ഒരുക്കിയ വിഷുക്കണിയും കാണാനെത്തിയത്.

video
play-sharp-fill

തന്ത്രി കണ്‌ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി എന്നിവർ ഭക്തർക്ക് വിഷുക്കൈനീട്ടം നല്‍കി.

 

ഇന്ന് പുലർച്ചെ നാല് മണിക്ക് നട തുറന്ന് അയ്യപ്പനെ കണികാണിച്ച ശേഷമാണ് ഭക്തർക്ക് ദർശനം നല്‍കിയത്. ഏഴ് മണി വരെയായിരുന്നു വിഷുക്കണി ദർശനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൻ തിരക്കാണ് ഇന്ന് പുലർച്ചെ മുതല്‍ സന്നിധാനത്ത് അനുഭവപ്പെട്ടത്. വിഷു – മേടമാസ പൂജകള്‍ പൂർത്തിയാക്കി ശനിയാഴ്‌ച രാത്രി പത്ത് മണിക്ക് നട അടയ്‌ക്കും. അതുവരെ ദിവസവും കളഭാഭിഷേകം, പടിപൂജ എന്നിവയുണ്ടാകും.