
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്ക് എതിരെ അതിരൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കെ സ്റ്റാലിൻ.
വിജയ് സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാം വഴി കുട്ടികളെ സ്വാധീനിച്ചാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തഞ്ചാവൂരില്‍ ഒരു വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സ്റ്റാലിൻ.
വിജയ്‌യുടെ പാർട്ടിയായ ടിവികെയ്ക്ക് തമിഴ്‌നാട്ടില്‍ ബൂത്ത് തലത്തില്‍ പലയിടത്തും സംഘടനാ സംവിധാനമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്നാട്ടില്‍ ദിനംപ്രതിയെന്നോണം നടക്കുന്ന കൊലപാതകങ്ങള്‍ കാരണം ക്രമസമാധാന നില തകർന്നിരിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ ടിവികെ സർക്കാരും ദയനീയമായി പരാജയപ്പെടുകയാണ്.
കാഞ്ചീപുരം ജില്ലയ്ക്ക് സമീപമുള്ള പടപ്പൈയില്‍ ഗാനങ്ങള്‍ ആലപിച്ച് പാർട്ട് ടൈം ജോലി ചെയ്തിരുന്ന കോളേജ് വിദ്യാർത്ഥികളിലൊരാളെ വെട്ടിക്കൊന്നു. തൂത്തുക്കുടിക്ക് സമീപം മദ്യപാനത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഒരു യുവാവ് കൊല്ലപ്പെട്ടു.
പുതിയ സർക്കാർ അധികാരമേറ്റെടുത്ത ദിവസങ്ങളുടെ എണ്ണത്തോട് അത്രയും കൊലപാതകങ്ങളും വർധിച്ചു. ഇത് പൊതുജനങ്ങളെ ആശങ്കയിലാക്കിയെന്നും സ്റ്റാലിൻ വിമർശിച്ചു.







