ഇലക്‌ട്രിക് കാര്‍ ഉടമകള്‍ക്ക് നല്‍കിയിരുന്ന ഇളവ് പിന്‍വലിച്ചു! പുതിയ തീരുമാനം കാറുകൾക്ക് മാത്രം ബാധകം

Spread the love

ബെംഗളൂരു: വരുമാനം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യമിട്ട് ഇലക്‌ട്രിക് കാര്‍ ഉടമകള്‍ക്ക് നല്‍കിയിരുന്ന ഇളവ് പിന്‍വലിച്ചു.

video
play-sharp-fill

കര്‍ണാടകയില്‍ റോഡ് നികുതി ഇനത്തില്‍ ഇ.വി കാര്‍ ഉടമകള്‍ക്ക് ഇളവ് നല്‍കിയിരുന്നു. ഇത് പിന്‍വലിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കര്‍ണാടകയില്‍ 25 ലക്ഷം രൂപ വരെ വിലയുള്ള ഇലക്‌ട്രിക് കാര്‍, ജീപ്പ് എന്നീ നാല് ചക്ര വാഹനങ്ങള്‍ക്കാണ് നൂറ് ശതമാനം ഇളവ് നല്‍കിയിരുന്നത്.

കാറുകള്‍ക്ക് മാത്രമായിരിക്കും പുതിയ തീരുമാനം ബാധകം. ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് തുടര്‍ന്നും നികുതി ഇളവ് ലഭിക്കും. ഇ.വി വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇളവ് അനുവദിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇളവ് പിന്‍വലിച്ചതോടെ 10 ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള വാഹനങ്ങള്‍ക്ക് അഞ്ചുശതമാനവും 10 ലക്ഷംരൂപമുതല്‍ 25 ലക്ഷം രൂപവരെ വിലയുള്ള വാഹനങ്ങള്‍ക്ക് എട്ടുശതമാനവും 25 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള വാഹനങ്ങള്‍ക്ക് 10 ശതമാനവും നികുതി നല്‍കണം. നികുതിവരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വൈദ്യുതവാഹനങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്തുന്നത്. നടപ്പുസാമ്പത്തികവര്‍ഷം ഇതിലൂടെ 250 കോടി രൂപ അധികവരുമാനം ലഭിക്കുമെന്നാണ് കരുതുന്നത്.