Spread the love

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി പിണറായി വിജയൻ തന്നെയാണ് ഏറ്റവും അനുയോജ്യനെന്ന് കെ. കെ. ശൈലജ. പാര്‍ട്ടിയിലെ മുതിര്‍ന്ന പി ബി അംഗമായ പിണറായി വിജയന്റെ പരിചയവും രാഷ്ട്രീയ പക്വതയും മുന്നണി പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമാകുമെന്ന് അവർ പറഞ്ഞു. തന്നെ ഒതുക്കിയെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇതിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ടെന്നും ശൈലജ ആരോപിച്ചു.

video
play-sharp-fill

തിരഞ്ഞെടുപ്പ് മത്സരത്തിന് തന്നെ പരിഗണിച്ചതും തീരുമാനിച്ചതും പാര്‍ട്ടിയാണെന്ന് ശൈലജ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലം പ്രതീക്ഷിക്കാത്തതായിരുന്നുവെന്നും എല്‍ഡിഎഫിന് വലിയ തിരിച്ചടിയാണ് ഉണ്ടായതെന്നും അവർ സമ്മതിച്ചു. സാഹചര്യങ്ങള്‍ വിലയിരുത്തി ആവശ്യമായ മാറ്റങ്ങളും തിരുത്തലുകളും പാര്‍ട്ടി നടത്തുമെന്നും അവർ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പുതിയ സര്‍ക്കാര്‍ ആശ പ്രവര്‍ത്തകരുടെ ഓണറേറിയം വര്‍ധിപ്പിച്ച തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും ശൈലജ പറഞ്ഞു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരുകളും വിവിധ ഘട്ടങ്ങളില്‍ ആശമാരുടെ ഓണറേറിയം ഉയര്‍ത്തിയിരുന്നുവെന്ന് ഓര്‍മിപ്പിച്ച അവർ, കേന്ദ്ര വിഹിതം ലഭിക്കാതെ വരുമ്പോള്‍ സംസ്ഥാനങ്ങള്‍ സാമ്പത്തികമായി ഞെരുങ്ങുമെന്നും വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group