
മടിക്കേരി: കുടകില്‍ ആനയുടെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. കുശാല്‍നഗറിന് സമീപമുള്ള പ്രശസ്തമായ ദുബാരെ ആനത്താവളത്തില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവതി ആനകളുടെ ആക്രമണത്തില്‍ ശ്വാസം മുട്ടി മരിച്ചു.
ചെന്നൈ സ്വദേശിനിയായ ജിന്നു എന്ന യുവതിയാണ് ദുബാരെയിലെ കാവേരി നദീതീരത്ത് വെച്ച് അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തില്‍ ജീവന്‍ വെടിഞ്ഞത്.
ദുബാരെ ആനത്താവളത്തില്‍ ആനകളെ കുളിപ്പിക്കുന്ന ദൃശ്യങ്ങള്‍ കണ്ട് ആസ്വദിച്ചു നില്‍ക്കുകയായിരുന്നു ജിന്നു അടങ്ങുന്ന വിനോദസഞ്ചാരികളുടെ സംഘം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ അവിടെയുണ്ടായിരുന്ന ‘കാഞ്ചന്‍’ എന്ന ആനയുടെ കൊമ്പ് അബദ്ധത്തില്‍ തൊട്ടടുത്തുണ്ടായിരുന്ന ‘മാര്‍ത്താണ്ഡ’ എന്ന ആനയുടെ ദേഹത്ത് തട്ടുകയായിരുന്നു.
ഇതോടെ മാര്‍ത്താണ്ഡ പെട്ടെന്ന് പ്രകോപിതനാവുകയും ഇരു ആനകളും തമ്മില്‍ അക്രമാസക്തമായി ഏറ്റുമുട്ടാന്‍ തുടങ്ങുകയും ചെയ്തു.
ആനകള്‍ പരസ്പരം പോരടിക്കുന്നതിനിടെ ഭയന്നോടാന്‍ പോലും സാധിക്കുന്നതിന് മുന്‍പ് അവയിലൊന്ന് ജിന്നുവിന്റെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു.
ഭാരമേറിയ ആനയുടെ ശരീരത്തിനടിയില്‍ ഞെരിഞ്ഞമര്‍ന്ന യുവതിക്ക് ശ്വാസമെടുക്കാന്‍ പോലും സാധിച്ചില്ല. ആനകളെ അതിവേഗം അവിടെനിന്നും മാറ്റിയെങ്കിലും ജിന്നു സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു.







