ശബരിമലയില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും പ്രത്യേകം ക്യൂ; കെഎസ്ആര്‍ടിസി ബസുകള്‍ എംവിഡി പരിശോധിക്കും; സന്നിധാനത്തും പമ്പയിലും പൊലീസ് ഏര്‍പ്പെടുത്തുന്നതെന്ന് അനാവശ്യ നിയന്ത്രണമെന്ന് ദേവസ്വം ബോ‌ര്‍ഡ്

ശബരിമലയില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും പ്രത്യേകം ക്യൂ; കെഎസ്ആര്‍ടിസി ബസുകള്‍ എംവിഡി പരിശോധിക്കും; സന്നിധാനത്തും പമ്പയിലും പൊലീസ് ഏര്‍പ്പെടുത്തുന്നതെന്ന് അനാവശ്യ നിയന്ത്രണമെന്ന് ദേവസ്വം ബോ‌ര്‍ഡ്

സ്വന്തം ലേഖിക

പത്തനംതിട്ട: തീര്‍ത്ഥാടനത്തോടനുബന്ധിച്ച്‌ സന്നിധാനത്തും പമ്പയിലും അനാവശ്യ നിയന്ത്രണങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തുന്നതെന്ന് ദേവസ്വം ബോ‌ര്‍ഡ്.

വാഹനങ്ങള്‍ പലയിടത്തും തടയുന്നതുമൂലം തീര്‍ത്ഥാടകര്‍ക്ക് വെള്ളം പോലും കിട്ടാത്ത അവസ്ഥയുണ്ടാകുന്നുവെന്നും ബോ‌ര്‍ഡ് കുറ്റപ്പെടുത്തി. പമ്പയില്‍ ഇന്ന് നടന്ന അവലോകന യോഗത്തിലാണ് പൊലീസിനെതിരെ പരാതികള്‍ ഉയര്‍ന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികള്‍, പ്രായമായവര്‍, രോഗബാധിതര്‍ എന്നിവര്‍ക്ക് പ്രത്യേകം വരി പൊലീസ് ഒരുക്കണമെന്നും യോഗത്തില്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. യോഗത്തില്‍ പൊലീസും ദേവസ്വം വകുപ്പും പരസ്പരം പരാതികള്‍ ഉന്നയിച്ചിരുന്നു.

കെ എസ് ആര്‍ ടി സിയുടെ പ്രവര്‍ത്തനങ്ങളെയും ദേവസ്വം ബോ‌ര്‍ഡ് വിമര്‍ശിച്ചു. തീര്‍ത്ഥാടകരെ കുത്തിനിറച്ചു കൊണ്ടുപോകുന്നു. പഴയ ബസുകളാണ് ഉപയോഗിക്കുന്നത്. അമിത ചാര്‍ജ് ഈടാക്കുന്നുവെന്നും ബോര്‍ഡ് ആരോപിച്ചു.

പാര്‍ക്കിംഗ് കരാറുകാര്‍ക്കെതിരെ പരാതിയുമായി പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ് അയ്യരും രംഗത്തെത്തി. നിലയ്ക്കലില്‍ പാര്‍ക്കിംഗിന് കരാറെടുത്ത കമ്പനി വേണ്ടവിധം ജീവനക്കാരെ നിയോഗിക്കുന്നില്ല.

പത്തനംതിട്ട മുതല്‍ നിലയ്ക്കല്‍ വരെ എട്ടുമണിക്കൂറോളം വാഹനങ്ങള്‍ ഗതാഗതകുരുക്കില്‍പ്പെട്ടിരുന്നു. ഇതരസംസ്ഥാനത്തു നിന്ന് വന്നവരുടെ യാത്ര മുടങ്ങിയ സാഹചര്യമുണ്ടായെന്നും യോഗത്തില്‍ പരാമര്‍ശിച്ചു.

അതേസമയം, വെര്‍ച്വല്‍ ക്യൂ ബുക്കിംഗിന്റെ പരിധി കുറയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. പതിനെട്ടാം പടിയുടെ നിന്ത്രണം ദേവസ്വം ബോ‌ര്‍ഡിന് ഏറ്റെടുക്കാമെന്നും എ ഡി ജി പി പറഞ്ഞു.

എന്നാലിത് വിവാദമായതോടെ താനത് തമാശയായി പറഞ്ഞതാണെന്ന് തിരുത്തി എ ഡി ജി പി എം ആര്‍ അജിത് കുമാര്‍ രംഗത്തെത്തി.
സര്‍ക്കാര്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ തീര്‍ത്ഥാടകരാണ് ഇത്തവണ ശബരിമലയില്‍ എത്തിയതെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു.

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും പ്രത്യേകം ക്യൂ ഏര്‍പ്പെടുത്തും. പാര്‍ക്കിംഗ് സൗകര്യം കണ്ടെത്താന്‍ വനംവകുപ്പിന്റെ സഹായം തേടും. കെ എസ് ആര്‍ ടി സി ബസുകള്‍ പരിശോധിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനോട് ആവശ്യപ്പെടുമെന്നും അവലോകന യോഗത്തില്‍ മന്ത്രി പറഞ്ഞു.