play-sharp-fill
ഇന്ന് മകരവിളക്ക്; ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; ഒരുക്കങ്ങളെല്ലാം പുര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ്;  സുരക്ഷാ ആവശ്യങ്ങള്‍ക്കായി 2000 ത്തോളം പോലീസുകാരെ വിന്യസിച്ചു; ഉച്ചയ്ക്ക് 12 മണിക്ക് ശേഷം ഭക്തരെ പമ്പയില്‍ നിന്ന് കയറ്റിവിടില്ല

ഇന്ന് മകരവിളക്ക്; ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; ഒരുക്കങ്ങളെല്ലാം പുര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ്; സുരക്ഷാ ആവശ്യങ്ങള്‍ക്കായി 2000 ത്തോളം പോലീസുകാരെ വിന്യസിച്ചു; ഉച്ചയ്ക്ക് 12 മണിക്ക് ശേഷം ഭക്തരെ പമ്പയില്‍ നിന്ന് കയറ്റിവിടില്ല

സ്വന്തം ലേഖിക

ശബരിമല: മകരവിളക്കിന് ഒരുങ്ങി ശബരിമല.

മകരവിളക്കിനോട് അനുബന്ധിച്ച്‌ എല്ലാവിധ ഒരുക്കങ്ങളും പുര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഇന്ന് വൈകുന്നേരം 6.30ന് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയ്ക്ക് ശേഷമാണ് മകരവിളക്ക് തെളിയിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകരവിളക്കിന് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര വൈകുന്നേരം 5.30 ന് ശരംകുത്തിയിലെത്തും. 6.20ന് ശേഷം സന്നിധാനത്തെത്തുന്ന തിരുവാഭരണം തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്നു ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങും. രാത്രി 8.45നാണ് മകരസംക്രമ മുഹൂര്‍ത്തം.

ശബരിമലയിലെ മകരവിളക്കിനോട് അനുബന്ധിച്ച്‌ ആയിരക്കണക്കിന് ഭക്തരാണ് സന്നിധാനത്ത് തമ്പടിച്ചിരിക്കുന്നത്. സുരക്ഷാ ആവശ്യങ്ങള്‍ക്കായി 2000 ത്തോളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.

മകരവിളക്കിന് ശേഷം തിരിച്ചിറങ്ങുന്ന ഭക്തരുടെ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
മകരവിളക്ക് ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ കര്‍ശന നിന്ത്രണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഉച്ചയ്ക്ക് 12 മണിക്ക് ശേഷം ഭക്തരെ പമ്പയില്‍ നിന്ന് കയറ്റിവിടില്ല. നെയ്യഭിഷേകം രാവിലെ 11 മണിക്ക് അവസാനിക്കും. മകരവിളക്കിന് കൂടുതല്‍ ഭക്തര്‍ എത്തും എന്ന് മുന്‍കൂട്ടിക്കണ്ട് പരമാവധി സൗകര്യങ്ങള്‍ ദേവസ്വവും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ഒരുക്കിയിട്ടുണ്ട്.

എല്ലാ അയ്യപ്പഭക്തര്‍ക്കും മൂന്നു നേരം അന്നദാനത്തിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മകരസംക്രമ പൂജയ്ക്ക് ശേഷം 10.50 ന് ഹരിവരാസനം പാടി 11 മണിക്ക് ശ്രീകോവിലിന്റെ നട അടയ്ക്കും.