Friday, April 24, 2026

സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഫോഴ്‌സില്‍ കോണ്‍സ്റ്റബിള്‍; 10 ഒഴിവുകള്‍; അടിസ്ഥാന യോഗ്യത പത്താം ക്ലാസ്; ഉടൻ അപേക്ഷിക്കാം

Spread the love

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഫോഴ്‌സ് (എസ്‌എസ്‌എഫ്) ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ്.

video
play-sharp-fill

ബാര്‍ബര്‍, വാഷര്‍മെന്‍ വിഭാഗത്തിലാണ് ഒഴിവുകള്‍ വന്നിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ നടക്കുന്ന ഗ്രൂപ്പ് സി നോണ്‍ ഗസറ്റഡ് റിക്രൂട്ട്‌മെന്റാണിത്. ആകെ 10 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 28ന് മുന്‍പായി അപേക്ഷിക്കണം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഫോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ്. ആകെ 10 ഒഴിവുകളാണുള്ളത്.

കോണ്‍സ്റ്റബിള്‍ (ബാര്‍ബര്‍) = 03 ഒഴിവുകള്‍

കോണ്‍സ്റ്റബിള്‍ (വാഷര്‍മെന്‍) = 07 ഒഴിവുകള്‍

പ്രായപരിധി

18നും 23നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ ഏപ്രില് 29, 2003നും, ഏപ്രില്‍ 28, 2008നും ഇടയില്‍ ജനിച്ചവരായിരിക്കണം.

യോഗ്യത

പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം.

ബന്ധപ്പെട്ട ട്രേഡില്‍ സ്‌കില്‍ ടെസ്റ്റ് വിജയിച്ചിരിക്കണം.

എസ്.സി, എസ്.ടി, ഒബിസി, മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ബാധകം.

തിരഞ്ഞെടുപ്പ്

ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്, ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ് എന്നിവ ഉണ്ടായിരിക്കും.

എഴുത്ത് പരീക്ഷ, ട്രേഡ് ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, മെഡിക്കല്‍ ടെസ്റ്റ് എന്നിവയും നടത്തിയാണ് നിയമനം.

ശമ്ബളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 19900 രൂപയ്ക്കും 63200 രൂപയ്ക്കും ഇടയില്‍ ശമ്ബളം ലഭിക്കും.

പുറമെ ഡിഎ, താമസം, എച്ച്‌ആര്‍എ, യാത്രാബത്ത എന്നിവയും അനുവദിക്കും.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ ഐടിബിപിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിസ് ബോര്‍ഡില്‍ നിന്ന് എസ്‌എസ്‌എഫ് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുത്ത് വായിച്ച്‌ മനസിലാക്കുക. ശേഷം തന്നിരിക്കുന്ന അപ്ലൈ ലിങ്ക് ഉപയോഗിച്ച്‌ അപേക്ഷിക്കുക. അവസാന തീയതി ഏപ്രില്‍ 28.

വെബ്‌സൈറ്റ്: https://recruitment.itbpolice.nic.in/rect/index.php