ശബരിമലയിൽ ദർശന സമയം ഒരു മണികൂർ കൂടി നീട്ടി; ദിവസേനെ ദർശനം 90,000 പേർക്കായി നിജപ്പെടുത്തി; വാഹനങ്ങളുടെ പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഒരുക്കാനും തീരുമാനം

ശബരിമലയിൽ ദർശന സമയം ഒരു മണികൂർ കൂടി നീട്ടി; ദിവസേനെ ദർശനം 90,000 പേർക്കായി നിജപ്പെടുത്തി; വാഹനങ്ങളുടെ പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഒരുക്കാനും തീരുമാനം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനമായി. ദിവസേനെ 90,000 പേർക്കായിരിക്കും ഇനി ദർശനം അനുവദിക്കുക.

അതേ സമയം, ദർശന സമയം ഒരു മണികൂർ കൂടി വർധിപ്പിക്കുകയും ചെയ്തു. ദേവസ്വം മന്ത്രി കൂടി പങ്കെടുത്ത് ആഴ്ച തോറും ഉന്നതതല യോഗം ചേർന്ന് നടപടിക്രമങ്ങൾ വിലയിരുത്തും. 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിസവങ്ങളിൽ തിരക്ക് അനിയന്ത്രിതമായിരുന്നു. നിലയ്ക്കലിൽ ഭക്തരെത്തുന്ന വാഹനങ്ങളുടെ പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഒരുക്കാനും തീരുമാനമായി. ശബരിമലയിൽ പ്രതിദിനമെത്തുന്ന ഭക്തരുടെ എണ്ണം 85,000 മായി നിജപ്പെടുണമെന്നായിരുന്നു പൊലീസ് നിലപാട്.

കഴിഞ്ഞ ദിവസങ്ങളിൽ ഭക്തജനതിരിക്കുമൂലമുണ്ടായ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് തീർത്ഥാടകരുടെ എണ്ണം കുറയ്കകണമെന്ന് പൊലീസ് നിർദ്ദേശിച്ചത്.