
കോട്ടയം: പാലാ നഗരസഭയിലെ പ്രശ്നം യുഡിഎഫിനുള്ളില്‍ നടക്കുന്നത്, അത് അവർ തന്നെ തീർക്കട്ടെയെന്ന് ജോസ് കെ മാണി.
ഒരു ചർച്ചയും കേരളാ കോണ്‍ഗ്രസ് എം നടത്തിയിട്ടില്ല.കേരള കോണ്‍ഗ്രസ് എമ്മോ എല്‍ഡിഎഫ് തർക്കത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസർക്കാരാണ് വന്യജീവി ആക്രമണമായി ബന്ധപ്പെട്ട് നിയമഭേദഗതി നടത്തേണ്ടത്. അതിന് കേന്ദ്രസർക്കാർ എത്രയും വേഗം തയ്യാറാകണം.
വന്യജീവി ആക്രമണങ്ങള്‍ കണ്ടില്ലെന്ന് നടിച്ചു മുന്നോട്ടു പോകാൻ ആകില്ല. ചെറിയൊരു കാര്യം പറഞ്ഞ് ഒരു രാഷ്ട്രീയ പാർട്ടിക്ക് മാറിനില്‍ക്കാൻ ആകില്ല. ഈ പ്രശ്നത്തിന് പരിഹാരം കാണാൻ പൂർണ്ണ പിന്തുണ നല്‍കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷയത്തില്‍ ഒന്നിച്ച് പോരാടാൻ എല്ലാവരും തയ്യാറാകണം. നിലവില്‍ ലാഘവത്തോടെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത് ശരിയല്ല. ഇപ്പോള്‍ ആരും ശ്രദ്ധിക്കുന്ന രീതിയിലേക്ക് അല്ല കാര്യങ്ങള്‍ പോകുന്നത്. അക്രമകാരികളായ വന്യജീവികളെ കൊല്ലാമെന്ന് നിയമത്തില്‍ തന്നെ പറയുന്നുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.







