
കോട്ടയം: കേരള റബ്ബര്‍ ബോര്‍ഡ് സീനിയര്‍ പ്രോജക്‌ട് എഞ്ചിനീയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആവശ്യമായ യോഗ്യതയും താല്‍പര്യവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. നിലവില്‍ ഒരു ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥിയെ കോട്ടയം വെള്ളൂരിലുള്ള കേരള റബ്ബര്‍ ലിമിറ്റഡിന്റെ ഓഫീസ്/പ്രൊജക്റ്റ് സൈറ്റില്‍ നിയമിക്കും.
ഒരു വര്‍ഷത്തേക്കാണ് പ്രാരംഭ നിയമനം, ആറ് മാസത്തെ സേവനം പൂര്‍ത്തിയാക്കിയതിന് ശേഷം ഒരു ഇന്റേണല്‍ പെര്‍ഫോമന്‍സ് അവലോകനവും ഉണ്ടായിരിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി നവംബര്‍ ആറ് ആണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയമനം താല്‍ക്കാലികമായിരിക്കും. അപേക്ഷകരുടെ പരമാവധി പ്രായ പരിധി 45 വയസായിരിക്കണം (01 / 10 / 2025 വരെ). തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 60000 രൂപ മുതല്‍ 70000 രൂപ വരെ ശമ്ബളം ലഭിക്കും.
സര്‍ക്കാര്‍ അംഗീകരിച്ച ഒരു സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ സിവില്‍ എഞ്ചിനീയറിംഗില്‍ ബി ടെക് ഉള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഏതെങ്കിലും നിര്‍മാണ സൈറ്റില്‍ കുറഞ്ഞത് എട്ട് വര്‍ഷത്തെ പരിചയം ഉള്ളവരായിരിക്കണം അപേക്ഷകര്‍. അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകരിച്ച ഒരു സ്ഥാപനത്തില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും കുറഞ്ഞത് പന്ത്രണ്ട് വര്‍ഷത്തെ നിര്‍മ്മാണ സൈറ്റില്‍ പരിചയവും ഉണ്ടായിരിക്കണം.
ഈ റിക്രൂട്ട്‌മെന്റിന് ഏതെങ്കിലും തരത്തിലുള്ള അപേക്ഷാ ഫീസ് ആവശ്യമില്ല. റെസ്യൂമെ സ്‌ക്രീനിംഗ്, പ്രാവീണ്യം വിലയിരുത്തല്‍, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ അപേക്ഷയും സമീപകാല സിവിയും [email protected] എന്ന വിലാസത്തില്‍ അയയ്ക്കാം.









