സംസ്ഥാനത്ത് ഒന്നാംഘട്ട സെൻസസിനുള്ള വിജ്ഞാപനം പുറത്തിറക്കി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാംഘട്ട സെൻസസിനുള്ള വിജ്ഞാപനം പുറത്തിറക്കി . കേന്ദ്ര സർക്കാർ നൽകിയ 31 ചോദ്യവാലി ഉൾപ്പെടുത്തിയാണ് പൊതുഭരണവകുപ്പ് വിജ്ഞാപനം പുറത്തിറക്കിയത് . കുടുംബ നാഥൻറെ പേരും തൊഴിലും ഉൾപ്പെടുയുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. ഭവന സൗകര്യം, പശ്ചാത്തല സൗകര്യങ്ങൾ എന്നിവയും ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . വിവാദ ചോദ്യങ്ങളൊന്നും തന്നെ ആദ്യഘട്ടത്തിലില്ല.
അതേസമയം, പൗരത്വ പട്ടികയ്ക്കായുളള വിവരശേഖരണത്തിന് നിർദ്ദേശം നൽകിയ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ കൊടുവളളി നഗരസഭ നടപടിയെടുക്കാൻ തീരുമാനിച്ചു. എൻപിആറിനായി വിവരശേഖരണം നടത്തില്ലെന്ന് സർക്കാർ ഉത്തരവിറക്കും വരെ സെൻസസുമായി സഹകരിക്കേണ്ടെന്ന് നഗരസഭ കൗൺസിൽ തീരുമാനിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0