play-sharp-fill
ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്കും വധശിക്ഷ; സംഭവം നടന്ന് 66 ദിവസത്തിനുളളിൽ കോടതി വിധി

ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്കും വധശിക്ഷ; സംഭവം നടന്ന് 66 ദിവസത്തിനുളളിൽ കോടതി വിധി

 

സ്വന്തം ലേഖകൻ

ഹൈദരാബാദ്: ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്കും വധശിക്ഷ. തെലങ്കാനയിലെ ആസിഫാബാദിലാണ് സംഭവം.


സംഭവം നടന്ന് 66 ദിവസത്തിനുളളിലാണ് അദീലബാദിലെ പ്രത്യേക അതിവേഗ കോടതി വിധി പുറപ്പെടുവിച്ചത്.ഷെയ്ക്ക് ബാബു, ഷെയ്ക്ക് ഷാബുദ്ദീൻ, ഷെയ്ക്ക് മുർദൂം എന്നിവരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വഴിവാണിഭക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ദിശ കൊലപാതകത്തിന് മൂന്ന് ദിവസം മുമ്പായിരുന്നു നാടിനെ നടുക്കിയ ഈ കൊലപാതകം.