
സ്വന്തം ലേഖിക.
മലയാള സിനിമയിലെ അമ്മ മുഖമാണ് മുതിര്‍ന്ന അഭിനേത്രിയായ കവിയൂർ പൊന്നമ്മ. നൂറോളം നടീനടന്മാരുടെ അമ്മയായി അഭിനയിച്ച നടിയെന്ന വിശേഷണവും കവിയൂര്‍ പൊന്നമ്മയ്ക്ക് സ്വന്തം.
അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത് വടക്കൻ പറവൂര്‍ കരിമാളൂരിലെ വസതിയില്‍ വിശ്രമജീവിതത്തിലാണ് പൊന്നമ്മ ഇപ്പോള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കവിയൂര്‍ പൊന്നമ്മയെ സന്ദര്‍ശിച്ച വിശേഷം പങ്കുവയ്ക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്. ഭാര്യയും നടിയുമായ ആനിയും ഷാജി കൈലാസിനൊപ്പമുണ്ടായിരുന്നു.
“എന്റെ പ്രിയപ്പെട്ട പൊന്നു അമ്മയോടൊപ്പം വിലപ്പെട്ട സമയം ചിലവഴിച്ചതില്‍ അതിയായ സന്തോഷമുണ്ട്. കൃപയും അനുഗ്രഹവും ഉള്ള നിമിഷങ്ങള്‍. സര്വ്വശക്തൻ എന്റെ പൊൻ അമ്മയ്ക്ക് എല്ലാ ആരോഗ്യവും സന്തോഷവും നല്കി അനുഗ്രഹിക്കട്ടെ,” ഷാജി കൈലാസ് കുറിച്ചു
മലയാള സിനിമയില്‍ അറുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ അഭിനേത്രിയാണ് കവിയൂര്‍ പൊന്നമ്മ. 700ല്‍ ഏറെ സിനിമകളില്‍ കവിയൂര്‍ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. 2021 ല്‍ റിലീസ് ചെയ്ത ആണു പെണ്ണും എന്ന ആന്തോളജി ചിത്രമാണ് കവിയൂര്‍ പൊന്നമ്മയുടേതായി അവസാനം തിയറ്ററുകളിലെത്തിയത്.







