റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ 753 പോയിന്റുമായി കപ്പടിച്ച്‌ കോട്ടയം ഈസ്റ്റ്; ചങ്ങനാശേരി, പാലാ ഉപജില്ലകൾ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി;  സ്‌കൂള്‍ വിഭാഗത്തില്‍ ളാക്കാട്ടൂര്‍ എംജിഎം എന്‍എസ്‌എസ് എച്ച്‌എസ്‌എസ് വീണ്ടും കലാകിരീടത്തില്‍ മുത്തമിട്ടു

റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ 753 പോയിന്റുമായി കപ്പടിച്ച്‌ കോട്ടയം ഈസ്റ്റ്; ചങ്ങനാശേരി, പാലാ ഉപജില്ലകൾ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി; സ്‌കൂള്‍ വിഭാഗത്തില്‍ ളാക്കാട്ടൂര്‍ എംജിഎം എന്‍എസ്‌എസ് എച്ച്‌എസ്‌എസ് വീണ്ടും കലാകിരീടത്തില്‍ മുത്തമിട്ടു

കാഞ്ഞിരപ്പള്ളി: റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ 753 പോയിന്‍റുമായി കോട്ടയം ഈസ്റ്റ് ഉപജില്ല കപ്പടിച്ചു. 704 പോയിന്‍റുമായി ചങ്ങനാശേരി ഉപജില്ല രണ്ടാമതെത്തി. ആദ്യദിനങ്ങളില്‍ മൂന്നാമതായിരുന്ന ആതിഥേയരായ കാഞ്ഞിരപ്പള്ളിയെ, അവസാനദിനത്തിലെ അപ്രതീക്ഷിത കുതിപ്പിലൂടെ പിന്നിലാക്കി 631 പോയിന്‍റുമായി പാലാ ഉപജില്ല മൂന്നാംസ്ഥാനത്തെത്തി. സ്‌കൂള്‍ വിഭാഗത്തില്‍ ളാക്കാട്ടൂര്‍ എംജിഎം എന്‍എസ്‌എസ് എച്ച്‌എസ്‌എസ് വീണ്ടും കലാകിരീടത്തില്‍ മുത്തമിട്ടു. 269 പോയിന്‍റാണ് ളാക്കാട്ടൂര്‍ നേടിയത്. തുടര്‍ച്ചയായി 21-ാം തവണയാണ് ഇവര്‍ സ്‌കൂള്‍ വിഭാഗത്തില്‍ വിജയികളാകുന്നത്. കോട്ടയം മൗണ്ട് കാര്‍മല്‍ എച്ച്‌എസ്‌എസ് (183), എകെജെഎം എച്ച്‌എസ്‌എസ് കാഞ്ഞിരപ്പള്ളി(180) എന്നീ സ്‌കൂളുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

അറബിക് കലോത്സവം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഈരാറ്റുപേട്ട ഉപജില്ല ചാമ്പ്യന്മാരായി. 95 പോയിന്‍റാണ് ലഭിച്ചത്. സ്‌കൂള്‍ തലത്തില്‍ 70 പോയിന്‍റ് നേടിയ ഈരാറ്റുപേട്ട മുസ്‌ലിം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനാണ് കിരീടം. ഈരാറ്റുപേട്ട ഹിദായത്തുദ്ദീന്‍ ഹൈസ്‌കൂളാണ് (15 പോയിന്‍റ്) രണ്ടാമത്. അഞ്ച് പോയിന്‍റ് വീതം നേടിയ ഈരാറ്റുപേട്ട ഗവണ്‍മെന്‍റ് എച്ച്‌എസ്‌എസും പൂഞ്ഞാര്‍ എസ്‌എംവി എച്ച്‌എസ്‌എസും മൂന്നാം സ്ഥാനതെത്തി.

യുപി വിഭാഗത്തില്‍ ഈരാറ്റുപേട്ടയും കാഞ്ഞിരപ്പള്ളിയും 65 പോയിന്‍റുകള്‍ വീതം നേടി ചാമ്പ്യന്‍പട്ടം പങ്കിട്ടു. 48 പോയിന്‍റുമായി കോട്ടയം ഈസ്റ്റ് ഉപജില്ല രണ്ടാമതായി. യുപി സ്‌കൂള്‍ വിഭാഗത്തില്‍ കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് എച്ച്‌എസ്‌എസിനാണ് (48 പോയിന്‍റ്) കിരീടം. കാരക്കാട് എംഎംഎംയുഎം യുപിഎസാണ് രണ്ടാമത്(45). എരുമേലി സെന്‍റ് തോമസ് എച്ച്‌എസ്‌എസ് (30) മൂന്നാം സ്ഥാനത്തെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്‌കൃതോത്സവം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോട്ടയം വെസ്റ്റാണ് (80) ഒന്നാമത്. പാമ്പാടി, രാമപുരം ഉപജില്ലകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. സ്‌കൂള്‍ വിഭാഗത്തില്‍ 86 പോയിന്‍റുമായി ളാക്കാട്ടൂര്‍ എംജിഎംഎന്‍എസ്‌എസ് എച്ച്‌എസ്‌എസാണ് ഒന്നാമത്. കുറിച്ചിത്താനം ശ്രീകൃഷ്ണ വിഎച്ച്‌എസ്‌എസ് (76) രണ്ടാമതും ചിറക്കടവ് എസ്‌ആര്‍വി എന്‍എസ്‌എസ് വിഎച്ച്‌എസ്‌എസ് (70) മൂന്നാം സ്ഥാനവും സ്വന്തമാക്കി. യുപി വിഭാഗത്തില്‍ 90 പോയിന്‍റുകള്‍ നേടി പാമ്ബാടി ഒന്നാമതായി.

കൊഴുവനാല്‍ ഉപജില്ല രണ്ടാമതും തൊട്ടുപിന്നില്‍ കറുകച്ചാല്‍ മൂന്നാമതുമായി. 73 പോയിന്‍റുമായി എസ്ജിഎം യുപിഎസ് ഒളയനാടാണ് ഒന്നാമത്. ഗവണ്‍മെന്‍റ് യുപി സ്‌കൂള്‍ പൂവരണി (65), ആര്‍വിഎം യുപിഎസ് രാമപുരം(53)എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. സമാപന സമ്മേളനത്തില്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.