
ഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി നേടാൻ അവസരം. ജൂനിയർ എഞ്ചിനീയർ (സിവിൽ/ ഇലക്‌ട്രിക്കൽ) തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്.
താല്പര്യമുള്ളവർ മെയ് 6ന് മുൻപായി അപേക്ഷിക്കണം.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജൂനിയർ എഞ്ചിനീയർ (സിവിൽ), ജൂനിയർ എഞ്ചിനീയർ (ഇലക്‌ട്രിക്കൽ) റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകൾ 10.
ജൂനിയർ എഞ്ചിനീയർ (സിവില്) 07
ജൂനിയർ എഞ്ചിനീയർ (ഇലക്‌ട്രിക്കൽ) 03
യോഗ്യത
ജൂനിയർ എഞ്ചിനീയർ (സിവില്‍)
65% മാർക്കോടെ സിവില്‍ എൻജിനീയറിംഗ് ഡിപ്ലോമ (എസ്സി/എസ്ടി/പിഡബ്ല്യുബിഡിക്ക് 55%) അല്ലെങ്കില്‍ 55% മാർക്കോടെ സിവില്‍ എൻജിനീയറിംഗ് ബിരുദം (എസ്സി/എസ്ടി/പിഡബ്ല്യുബിഡിക്ക് 45%) ഉണ്ടായിരിക്കണം.
ജൂനിയർ എഞ്ചിനീയർ – ഇലക്‌ട്രിക്കല്‍
യോഗ്യത (2026 ഏപ്രില്‍ 1 പ്രകാരം): 65% മാർക്കോടെ ഇലക്‌ട്രിക്കല്‍/ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക് എൻജിനീയറിംഗ് ഡിപ്ലോമ (എസ്സി/എസ്ടി/പിഡബ്ല്യുബിഡിക്ക് 55%) അല്ലെങ്കില്‍ 55% മാർക്കോടെ ബിരുദം (എസ് സി/എസ് ടി/പി ഡബ്ല്യു ബി ഡിക്ക് 45%) നിർബന്ധം.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 47,700/- രൂപ ശമ്പളമായി ലഭിക്കും. പുറമെ മറ്റ് അലവൻസുകള്‍ സഹിതം മൊത്തം ശമ്പളം ഏകദേശം 91,309/- രൂപയാണ്.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജിൽ ജൂനിയർ എഞ്ചിനീയർ റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. വിശദമായി വായിച്ച് മനസിലാക്കിയതിന് ശേഷം മെയ് 6ന് മുൻപായി അപേക്ഷിക്കണം.
വെബ്സൈറ്റ്: https://opportunities.rbi.org.in/scripts/bs_viewcontent.aspx?Id=4981



