
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്മയുടെ കാമുകൻ അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
തിരുവനന്തപുരം ജില്ലയിലെ കാരേറ്റാണ് സംഭവം. ബിജു സ്‌റ്റോർ ഉടമ കാരേറ്റ് സീജാ ഭവനില്‍ ബിജുവാണ് (52) പിടിയിലായത്.
ബിജുവിന്റെ കാമുകിയായ വീട്ടമ്മയുടെ പതിനഞ്ചുകാരിയായ മകളെയാണ് പീഡിപ്പിച്ചത്. രണ്ട് പെണ്‍കുട്ടികളുടെ മാതാവായ സ്ത്രീ ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു. ബിജു അറസ്റ്റിലായതിന് പിന്നാലെ ഇവർ ഒളിവില്‍ പോയിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്മയുടെ കാമുകനായ ബിജു വർക്കല ബീച്ചില്‍ കൊണ്ടുപോയി തന്നെ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വീട്ടില്‍ പല ദിവസങ്ങളിലായി വന്നിരുന്ന ബിജു, അമ്മയുടെ സാന്നിദ്ധ്യത്തിലും തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
കുട്ടിയുടെ അച്ഛനും അമ്മയും കുറച്ച് നാളായി പിണക്കത്തിലാണ്. രണ്ട് പെണ്‍കുട്ടികളുമായി അമ്മ വാടക വീട്ടിലായിരുന്നു താമസം. പെണ്‍കുട്ടിയുടെ അമ്മയുമായുള്ള പരിചയം മുതലെടുത്താണ് ഇയാള്‍ വീട്ടിലെ നിത്യസന്ദർശകനായതും പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതും.







