Spread the love

കോട്ടയം: വിവിധ വാഹന അപകടങ്ങളിൽ നിരവധി പേർക്ക് പരിക്ക്.തീക്കോയിയിൽ ഓട്ടോ റിക്ഷ മറിഞ്ഞ് അപകടത്തിൽ രാൾക്ക് പരിക്കേറ്റു.

video
play-sharp-fill

ഇന്ന് രാവിലെ 8.30യോടെയായിരുന്നു അപകടം. തീക്കോയിയിൽ വച്ച് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് തീക്കോയി സ്വദേശി സന്ദീപിനാ(30) ണ് പരുക്കേറ്റത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ രാത്രി കെഴുവംകുളത്ത് വച്ച് സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ചേർപ്പുങ്കൽ സ്വദേശി ബിനോയ് എബ്രഹാമിന് ( 57) പരുക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി ചേർപ്പുങ്കൽ ഹൈവേ ജം ഗ്ഷനു സമീപം റോഡ് കുറുകെ കടക്കുന്നതിനിടെ കാർ ഇടിച്ചു വീണു തൃശൂർ സ്വദേശി മഹേഷിനു ( 44) പരുക്കേറ്റു.