Spread the love

കാസർകോട്: സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും എസ്‌എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായ പി എം ആര്‍ഷോയും എസ്‌എഫ്‌ഐ മുൻ നേതാവ് കെ വിദ്യയും വിവാഹിതരായി. തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫീസിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.

video
play-sharp-fill

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹച്ചടങ്ങ്. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം വി പി സാനു, എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, മുൻ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ എന്നിവർ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

എറണാകുളം മഹാരാജാസ് കോളേജിൽ ആർക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്‌സ് പഠിച്ചിരുന്ന ആര്‍ഷോ നിലവിൽ സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമാണ്. തൃക്കരിപ്പൂർ സ്വദേശിനിയായ കെ വിദ്യ കാലടി സംസ്കൃത സർവകലാശാലയിലെ ഗവേഷണ വിദ്യാർഥിനിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group