
ഹൈദരാബാദ്: ഇന്‍സ്റ്റഗ്രാം റീല്‍സ് റെയില്‍വേ പാളത്തില്‍ തയ്യാറാക്കുന്നതിനിടെ പതിനേഴുകാരനെ ട്രെയിനിടിച്ചു.
കുട്ടിയുടെ അവസ്ഥ അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. വാടാനാപ്പള്ളി സ്വദേശിയായ സി.എച്ച്. അക്ഷയ് രാജാണ് അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയിലായത്. പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് അക്ഷയ് രാജ്.
ഞായറാഴ്ച യിലെ ഹനുമകൊണ്ട ജില്ലിയിലുള്ള കാസിപേട്ടിലാണ് സംഭവം നടന്നത്. അപകടത്തിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു റെയില്‍വേ ട്രാക്കിന് സമീപത്തുകൂടെ അക്ഷയ് രാജ് നടക്കുന്നതിന്റെ വീഡിയോ ആണ് റീലിനായി ചിത്രീകരിച്ചുകൊണ്ടിരുന്നത്.
ഓടുന്ന ട്രെയിന്‍ പശ്ചാത്തലത്തില്‍ വരുന്ന തരത്തില്‍ വീഡിയോ ചിത്രീകരണത്തിനുള്ള ശ്രമമാണ് നടത്തിയിരുന്നത്. മറ്റൊരു വിദ്യാര്‍ഥിയാണ് ഫോണില്‍ വീഡിയോ പകര്‍ത്തിയിരുന്നത്. സാമൂഹിക മാധ്യമങ്ങളിലിടുന്നതിനായി ഇത്തരത്തില്‍ വീഡിയോ നിര്‍മിക്കുന്നതിനിടെ യുവാക്കള്‍ അപകടത്തില്‍പ്പെടുന്നത് രാജ്യത്ത് സാധാരണമായികൊണ്ടിരിക്കുകയാണെന്ന് റെയിവേ അധികൃതര്‍ പറഞ്ഞു.







