Spread the love

കോട്ടയം : വടവാതൂരിൽ വൻ ഹാൻസ് നിർമ്മാണ യൂണിറ്റ് പിടിച്ചെടുത്തു.ഹാൻസ്‌ പായ്ക്കറ്റുകളിലാക്കുന്നതിനുള്ള മിഷ്യനുകളും അടക്കമാണ് പിടികൂടിയത്. 20 ലക്ഷം രൂപ വിലവരുന്നവയാണിത്.

video
play-sharp-fill

കൂടാതെ 12 കുപ്പി വിദേശ മദ്യവും വീടിനോട് ചേർന്ന് പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

വടവാതൂർ തേമ്പ്രവാൽക്കടവ് ശാസ്ത്രാ അമ്പലത്തിന് സമീപമാണ് പാൻമസാല നിർമ്മാണകേന്ദ്രം പ്രവർത്തിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവുമായി ബന്ധപ്പെട്ട്
വിജയപുരം തടത്തിൽ പറമ്പിൽ സരുൺ കുമാറിനെ എക്സൈസ് സംഘം പിടികൂടി.

രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഏതാനും നാളുകളിലായി ഈ കേന്ദ്രത്തെ പറ്റി രഹസ്യ നിരീക്ഷണം നടത്തിയാണ് ഒടുവിൽ റെയ്ഡ് നടത്തിയത്.