Spread the love

തിരുവനന്തപുരം: അള്‍ജീരിയക്കെതിരായ അർജന്റീനയുടെ വമ്പൻ വിജയത്തിന് പിന്നാലെ ലയണല്‍ മെസ്സിയെ പ്രശംസിച്ച്‌ കേരളത്തിന്റെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

video
play-sharp-fill

മെസ്സിയോടുള്ള തന്റെ കടുത്ത ആരാധന പലപ്പോഴും തുറന്നുപറഞ്ഞിട്ടുള്ള രമേശ് ചെന്നിത്തല, മെസ്സിയുടെ കാലത്ത് ഫുട്ബോള്‍ കാണാൻ കഴിയുന്നത് ഒരു ഭാഗ്യമാണെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

 

ഇനിയെന്ത് എന്ന ചോദ്യം വരുമ്പോഴൊക്കെ ലയണല്‍ മെസ്സി മനുഷ്യസാധ്യമായത് എന്ന നിർവചനം തിരുത്തിക്കുറിച്ചിട്ടുണ്ട്. എട്ട് ബാലണ്‍ ഡി ഓർ എന്നത് ആർക്കെങ്കിലും ചിന്തിക്കാൻ ആകുമായിരുന്നോ? മെസ്സി അതും നേടി. ലോകകിരീടം ഇല്ലാത്ത ലോകരാജാവ് എന്ന പരിഹാസം നാല് വർഷം മുമ്പ് അദ്ദേഹം അവസാനിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറു ലോകകപ്പില്‍ കളിക്കുന്ന ആദ്യത്തെ താരമായി മെസ്സി മാറി. ജർമൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡിനൊപ്പം എത്തിക്കൊണ്ട് ലോകകപ്പില്‍ ഏറ്റവും അധികം ഗോള്‍ നേടിയ താരമെന്ന പദവിയും മെസ്സി സ്വന്തമാക്കി. ഒടുവില്‍ ലോകകപ്പില്‍ ഹാട്രിക്കും നേടിയിരിക്കുന്നു. സർവ്വം മെസ്സിമയം!

 

പതിനേഴാം മിനിട്ടില്‍ മെസ്സിയുടെ “ബോഡിഗാർഡ്” എന്നറിയപ്പെടുന്ന ഡി പോളിന്റെ അസിസ്റ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. ഇതോടെ അഞ്ചു വേള്‍ഡ് കപ്പില്‍ ഗോള്‍ നേടുന്ന ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ റെക്കോർഡിനൊപ്പം മെസ്സിയെത്തി.

രണ്ടാമത്തെ ഗോളോടെ ബ്രസീല്‍ താരം റൊണാള്‍ഡോയുടെ 15 ഗോള്‍ എന്ന റെക്കോർഡിനൊപ്പവും മെസ്സി എത്തിച്ചേർന്നു. തുടർന്ന് 76-ാം മിനിട്ടിലാണ് ചരിത്രം പിറന്നത്. ലോകകപ്പില്‍ 16 ഗോളുകള്‍ തികച്ച മെസ്സി, തന്റെ ആദ്യ ലോകകപ്പ് ഹാട്രിക്കും പൂർത്തിയാക്കി. കളി തുടങ്ങിയിട്ടേയുള്ളൂവെന്നും മെസ്സിയുടെ കാലത്ത് ജീവിക്കാൻ