
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇറക്കിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ സ്ഥലമാറ്റ പട്ടികയുമായി ബന്ധപ്പെട്ട പരാതികള്‍ ഇന്ന് ചേരുന്ന ബോർഡ് യോഗം ചർച്ച ചെയ്യും.
വിജിലൻസ് അന്വേഷണം നേരിടുന്നവരെയും ആരോപണ വിധേയരെ പ്രധാന തസ്തികളില്‍ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ മുരളീധരൻ ബോർഡിന് കത്ത് നല്‍കിയിരുന്നു.
കോണ്‍ഗ്രസ് അനുകൂല സംഘടനയായ ദേവസ്വം എംപ്ലോയിസ് ഫ്രണ്ടും പരാതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ദേവസ്വം ബോർഡിന്റെ യോഗത്തില്‍ സുപ്രധാന തീരുമാനങ്ങളുണ്ടാകുമോ എന്നത് കണ്ടറിയണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം നിലവില്‍ ഇറക്കിയ ഉത്തരവ് പുനപരിശോധിച്ചാലുണ്ടാകുന്ന നിയമപ്രശ്നങ്ങളും ബോർഡിന് മുന്നിലുണ്ട്.
വെള്ളിയാഴ്ച ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ സ്ഥലമാറ്റപ്പെട്ടവർ ചുമതലകള്‍ ഏറ്റെടുത്തിട്ടുണ്ട്. ഇവരെ ദിവസങ്ങള്‍ക്കുള്ള മാറ്റിയാലുള്ള നിയമപ്രശ്നങ്ങളെ കുറിച്ച് നിയമോപദേശം ബോർഡ് തേടിയിട്ടുണ്ട്.
സർക്കാരുമായി ഏറ്റമുട്ടലില്ലാതെ പ്രശ്നം പരിഹരിക്കണമെന്നാണ് ദേവസ്വം പ്രസിഡന്റ് കെ ജയകുമാറിന്റെ നിലപാട്. അതേസമയം രണ്ട് ഇടത് ബോർഡ് അംഗങ്ങളുടെ നിലപാട് നിർണായകമാണ്.







