ജോലി അന്വേഷിക്കുന്നവരാണ് നിങ്ങൾ ? എങ്കിൽ ഇതാ എസ്ബിഐ വിളിക്കുന്നു, വിവിധ സ്പെഷലിസ്റ്റ് കേഡർ ഓഫീസുകളിലേക്ക് നിയമനം, 1040 ഒഴിവുകൾ, അപേക്ഷ സമർപ്പിക്കാവുന്ന അവസാന തീയതി ഓഗസ്റ്റ് 8
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (എസ്ബിഐ) ജോലി ചെയ്യാൻ ആഗ്രഹമുണ്ടോ? 1040 ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.
വിവിധ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ (എസ്‍സിഒ) ഒഴിവുകളിലേക്ക് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in സന്ദർശിച്ച് ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷ സമർപ്പിക്കാം. ഓഗസ്റ്റ് 8 ആണ് അവസാന തിയ്യതി. യോഗ്യത പ്രകാരം ഒന്നോ ഒന്നിലധികം തസ്തികകളിലേക്കോ അപേക്ഷിക്കാം. റിലേഷൻഷിപ്പ് മാനേജർ, വിപി വെല്‍ത്ത്, റീജിണല്‍ മാനേജർ, ഇൻവെസ്റ്റ്മെന്‍റ് സ്പെഷ്യലിസ്റ്റ്, ഇൻവെസ്റ്റ്മെന്‍റ് ഓഫീസർ, സെൻട്രല്‍ റിസർച്ച് ടീം തുടങ്ങിയ തസ്തികകളിലാണ് നിയമനം. ഓരോ പോസ്റ്റിന്‍റെയും വിദ്യാഭ്യാസ യോഗ്യത, അപേക്ഷിക്കാവുന്ന പ്രായപരിധി എന്നിവ വ്യത്യസ്തമാണ്. സൈറ്റില്‍ നിന്നും ഇതു സംബന്ധിച്ച വിശദമായ വിവരം ലഭിക്കും. കരാർ അടിസ്ഥാനത്തില്‍ അഞ്ച് വർഷത്തേക്കാണ് നിയമനം നടത്തുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
sbi.co.in സന്ദർശിച്ച് ആപ്ലിക്കേഷൻ ബട്ടണില്‍ ക്ലിക്ക് ചെയ്യണം. വ്യക്തിഗത വിവരങ്ങള്‍ നല്‍കിയ ശേഷം ലഭിക്കുന്ന രജിസ്ട്രേഷൻ നമ്ബറും പാസ്‍വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് രേഖകള്‍ അപ്‍ലോഡ് ചെയ്ത് പേയ്മെന്‍റ് നടത്താം. ഇന്‍റർവ്യൂന് ശേഷമാണ് നിയമനം നടത്തുക.