Spread the love

ധാക്ക: ഇന്ധന വില വര്‍ധനക്കെതിരെ തെരുവിലിറങ്ങി ബംഗ്ലാദേശ് ജനത. 50 ശതമാനത്തിലധികം ഇന്ധനവില വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

video
play-sharp-fill

ബംഗ്ലാദേശ് സ്റ്റുഡന്‍റ്സ് ഫെഡറേഷനും പ്രോഗ്രസീവ് സ്റ്റുഡന്‍റ്സ് അലയൻസും ഉൾപ്പെടെ നിരവധി വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധത്തിലാണ്. ശനിയാഴ്ച ഷഹബാഗിലെ ദേശീയ മ്യൂസിയത്തിന് മുന്നിൽ നിരവധി പ്രതിഷേധ റാലികൾ സംഘടിപ്പിച്ചിരുന്നു.