Spread the love

 

ബംഗളൂരു: ദിവസേന 100 കിലോമീറ്റർ സൈക്കിള്‍ ചവിട്ടി റെക്കോർഡ് സൃഷ്ടിച്ച പ്രമുഖ സൈക്ലിസ്റ്റ് അനില്‍ കദ്‌സൂർ (45) ഹൃദയാഘാതം മൂലം അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു മരണം സംഭവിച്ചത്. 42 മാസമാണ് ഇദ്ദേഹം തുടർച്ചയായി ദിവസവും 100 കിലോമീറ്റർ സൈക്കിള്‍ ചവിട്ടിയത്.

video
play-sharp-fill

1250 റൈഡുകള്‍ എന്ന റെക്കോർഡ് അടുത്തിടെയാണ് അദ്ദേഹം പിന്നിട്ടത്. ഈ വിവരം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ച ദിവസം തന്നെ അനിലിന് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്‌ക്കിടെയായിരുന്നു അന്ത്യം. 2022 ഓഗസ്റ്റില്‍ പത്ത് ദിവസം തുടർച്ചയായി 100 കിലോമീറ്റർ ചലഞ്ച് നടത്തിയാണ് അനില്‍ തന്റെ സൈക്ലിംഗ് യാത്ര ആരംഭിച്ചത്. തുടക്കക്കാർക്ക് സമൂഹമാദ്ധ്യമങ്ങളിലൂടെ ടിപ്‌സ് പറഞ്ഞുകൊടുത്തിരുന്ന അദ്ദേഹം നിരവധിപേർക്ക് പ്രചോദനമായിരുന്നു.

തികഞ്ഞ അർപ്പണ ബോധത്തോടെയും അച്ചടക്കത്തോടെയും അദ്ദേഹം 100 കിലോമീറ്റർ സവാരി ദിനചര്യയാക്കി മാറ്റി. രാജ്യത്തുടനീളമുള്ളവർക്ക് അദ്ദേഹം പ്രചോദനമായി. 643 റൈഡുകള്‍ പൂർത്തിയാക്കിയ ഇറ്റാലിയൻ സൈക്ലിസ്റ്റിന്റെ റെക്കോർഡും അദ്ദേഹം മറികടന്നിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group