ആർസിയും ലൈസൻസും ഇനിയും വൈകും: പ്രിന്റിംഗിന് പുറം കരാർ: നിയമ നടപടിക്കും അവസരമില്ല

ആർസിയും ലൈസൻസും ഇനിയും വൈകും: പ്രിന്റിംഗിന് പുറം കരാർ: നിയമ നടപടിക്കും അവസരമില്ല

 

തൃശൂർ :ഡ്രൈവിങ് ലൈസൻസും ആർസിയും (റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) പ്രിന്റ് ചെയ്തു വിട്ടിലെത്തുമെന്ന പ്രതീക്ഷയോടെ മാസങ്ങളായി കാത്തിരിക്കുന്ന 6,61,932 പേർ അറിയാൻ. അർഹതപ്പെട്ട സേവനം വൈകുന്നതി നെതിരെ നിയമ നടപടി സ്വീകരിക്കാൻപോലും നിങ്ങൾക്കു കഴിയില്ല.

പ്രിന്റിങ്ങിനു പുറംകരാർ ഏറ്റെടുത്തിരിക്കുന്ന ഏജൻസിക്കു സേവനാവകാശ നിയമം ബാ ധകമല്ലെന്നാണു മോട്ടർവാഹന വകുപ്പിന്റെ നിലപാട്. നിയമനടപടി സ്വീകരിക്കാൻ അപേക്ഷകന് അവസരമില്ലെന്നു ചുരുക്കം.


സേവനാവകാശ നിയമപ്രകാ രം ആർസി ബുക്കും ഡ്രൈവിങ് ലൈസൻസും 5 ദിവസത്തിനകം പ്രിൻ്റ് ചെയ്‌തു നൽകണമെന്നാണു സർക്കാർ വിജ്‌ഞാപനം.
ഇതു ലംഘിച്ചാണ് ആർസിയും ലൈസൻസും മാസങ്ങളായി വൈകുന്നത്. 3,39,342 പേർക്കു ഡ്രൈവിങ് ലൈസൻസും 3,22,590 പേർക്ക് ആർസിയും പ്രി ന്റ് ചെയ്തു ലഭിക്കാനുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറ ണാകുളത്തെ സ്‌ഥാപനമാണു 2023 ഏപ്രിൽ 20 മുതൽ പ്രിന്റിങ് ചുമതല കരാറെടുത്തിരിക്കുന്നത്. ഓരോ ആർസിക്കും ലൈസൻസിനും 60 രൂപയും ജി എസ്ട‌ിയുമാണു സർക്കാർ കരാർതുകയായി നൽകുന്നത്.

പണം മുൻകൂറായി അടച്ചിട്ടും സേവനം അനിശ്ചിതമായി വൈകുമ്പോഴും അപേക്ഷകനു പരാതി നൽകാനോ നിയമനടപ ടി സ്വീകരിക്കാനോ കഴിയാത്ത അവസ്‌ഥയാണ്. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേ ഷൻ പ്രസിഡൻ്റ് ജോൺസൺ പടമാടനു മോട്ടർവാഹന വകു പ്പിൽനിന്നു വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിലാണ് ഈ വിവരം.

ജില്ലതോറും എത്ര ആർസി, ലൈസൻസുകൾ പ്രിന്റ് ചെയ്‌തു നൽകാനുണ്ട് എന്നതടക്കം വിവിധ ചോദ്യങ്ങൾക്കു മറു.പടി ലഭിച്ചതുമില്ല.